Kumbha Mela Viral Girl Monalisa: യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ മൊണാലിസ എന്ന പേരിൽ വൈറലായ മോണി ബോൻസ്ലെയെ മറന്നില്ലല്ലോ അല്ലെ?
ഇൻഡോറിൽ നിന്നും മാല വിൽക്കാൻ കുംഭമേളയിൽ എത്തിയതായിരുന്നു മോണി ഒടുവിൽ മീഡിയക്കാരുടെ ശല്യത്തെ തുടർന്ന് തിരിച്ചു പോയിരുന്നു.
ഇൻഡോറിൽ നിന്നും മാല വിൽക്കാൻ കുംഭമേളയിൽ എത്തിയതായിരുന്നു മോണി ഒടുവിൽ മീഡിയക്കാരുടെ ശല്യത്തെ തുടർന്ന് തിരിച്ചു പോയിരുന്നു.
ഇരുണ്ട നിറവും മനോഹരമായ പുഞ്ചിരിയും ആകർഷിക്കുന്ന കണ്ണുകളുമാണ് മോണി ബോൻസ്ലെയെ വൈറലാക്കിയത്. മോണി ബോൻസ്ലെ അഭിനയ രംഗത്തേക്ക് കടക്കുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു
മൊണാലിസ എന്നറിയപ്പെടുന്ന മോണി ബോൻസ്ലെയെ കുറിച്ചുള്ള പുത്തൻ റിപ്പോർട്ട് ഇവർ കേരളത്തിൽ എത്തുന്നുവെന്നതാണ്.
ഫെബ്രുവരി 14 ന് മൊണാലിസ എന്ന മോണി ബോൻസ്ലെ ബോബി ചെമ്മണ്ണൂരിനോപ്പമാണ് കോഴിക്കോട് എത്തുന്നത്. ഇക്കാര്യം ബൊച്ചെ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. രാവിലെ 10:30 നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജൂവലറിയിൽ എത്തുന്നത്. മൊണാലിസയുടെ വീഡിയോ ബൊച്ചെ പങ്കുവെച്ചിട്ടുണ്ട്
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക എന്നാണ് റിപ്പോർട്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് മോണി ബോൻസ്ലെയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ അറിയിച്ചിരുന്നു
മോണി ബോൻസ്ലെയുടെ വീട്ടിലെത്തിയാണ് സംവിധായകൻ ചിത്രവുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ട്. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
മേളയില്‍ രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് മോണി ബോൻസ്ലെയുടെ തലവര മാറുന്നത്. നിമിഷങ്ങള്‍ക്കകം മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കുകയും മൊണാലിസ എന്ന പേര് ലഭിക്കുകയും ചെയ്തു
തുടർന്ന് കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി.