കഴിഞ്ഞ ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം.
ഒരു പവൻ സ്വർണത്തിന് എത്ര രൂപ നൽകേണ്ടി വരും? ഇന്നത്തെ സ്വർണ, വെള്ളി നിരക്കുകൾ നോക്കാം....
കേരളത്തിലെ സ്വർണ്ണ വില വർധിച്ചു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,840 രൂപയും, ഗ്രാമിന് 7,980 രൂപയുമാണ് നിരക്ക്.
രാജ്യാന്തര വിലയിൽ സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔൺസിന് 2,916 രൂപയാണ് ഇന്നത്തെ സ്പോട്ട് സ്വർണ വില. ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ട്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കുന്നുണ്ട്.
ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ ഈ കാരറ്റില്‍ ലഭ്യമാണ്. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക.
ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ വില കയറുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ന് നിരക്ക് കൂടിയത്.
രാജ്യാന്തര വ്യാപാരത്തിൽ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് നടന്നതാണ് ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വില കുറയാൻ കാരണം. ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിയതും സ്വർണ്ണത്തിന്റെ വില താഴാൻ കാരണമായി മാറി.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് നിരക്ക് 61640 രൂപയും കൂടിയത് 64480 രൂപയുമാണ്. കഴിഞ്ഞ ദിവസം 63520 രൂപയിലേക്ക് വില താഴ്ന്നിരുന്നു. ഈ സമയത്ത് ആഭരണങ്ങള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് നേട്ടമായി.
പുതുവർഷത്തിൽ സ്വർണ്ണ വില തുടർച്ചയായി റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. നിക്ഷേപ സ്ഥാപനങ്ങൾ, കേന്ദ്ര ബാങ്കുകൾ, റീടെയിൽ നിക്ഷേപകർ എന്നിങ്ങനെ വിപണിയിലെ എല്ലാ വിഭാഗവും ഒരു പോലെ മുൻഗണന നൽകുന്ന അസറ്റ് ക്ലാസായി സ്വർണ്ണം മാറുന്നു.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ, 1 കിലോഗ്രാമിന് 10,07,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ,