Magha Purnima In Kumbh Sankranti: ഇന്ന് മാഘപൌർണമി ദിനമാണ്. ഇന്ന് കുംഭ സംക്രാന്തി കൂടി വരുന്നതിനാൽ ചില രാശിക്കാർക്ക് ഇത് ഇരട്ടി ഭാഗ്യം നൽകും.
മാഘപൂർണിമയും കുംഭസംക്രാന്തിയും ഒരുമിച്ച് വരുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് നേട്ടങ്ങൾ തേടിയെത്തും. സമ്പത്തിൽ വലിയ വർധനവുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി (Virgo): കന്നി രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. വിദേശത്ത് ഉന്നത പഠനത്തിന് അനുകൂല സമയം. ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് അനുകൂല സമയമാണ്. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാനും ലാഭം നേടാനും സാധിക്കും. വൃശ്ചികം രാശിക്കാർക്ക് ഇത് നേട്ടങ്ങളുടെ സമയമാണ്.
ധനു (Sagittarius): ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയിൽ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മകരം (Capricorn): മകരം രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാഭ്യാസത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)