Nursing College Ragging: 'കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രം'; നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ നടന്നുവെന്നും പോലീസ് റിപ്പോർട്ട്

Kottayam government nursing college: കോട്ടയം ​ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റൽ റാ​ഗിങ് കേന്ദ്രം ആയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 09:06 AM IST
  • നവംബർ മുതൽ ക്രൂരമായ പീഡനങ്ങൾക്കാണ് ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നത്
  • എന്നാൽ വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയതിലും പോലീസിന് സംശയങ്ങളുണ്ട്
  • പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
Nursing College Ragging: 'കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രം'; നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ നടന്നുവെന്നും പോലീസ് റിപ്പോർട്ട്

കോട്ടയം: കോട്ടയം ​ഗവൺമെന്റ് കോളേജ് ഹോസ്റ്റൽ റാ​ഗിങ് കേന്ദ്രമെന്ന് പോലീസ് റിപ്പോർട്ട്. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോസ്റ്റലിൽ നവംബർ മുതൽ ക്രൂരമായ പീഡനങ്ങൾ നടന്നുവെന്നും പോലീസ് കണ്ടെത്തൽ. സമാന കുറ്റകൃത്യം ചെയ്തിട്ടും പിടിക്കപ്പെടാത്തവരുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.

റാ​ഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാർഥികൾ കരഞ്ഞിട്ടും അടുത്ത മുറിയിലെ വാർഡൻ അറിഞ്ഞില്ലെന്ന മൊഴിയിലും കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചം​ഗ സമിതിയെ നിയോ​ഗിച്ചു. കോട്ടയം ​ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റൽ റാ​ഗിങ് കേന്ദ്രം ആയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

നവംബർ മുതൽ ക്രൂരമായ പീഡനങ്ങൾക്കാണ് ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നത്. എന്നാൽ വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയതിലും പോലീസിന് സംശയങ്ങളുണ്ട്. പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടും പിടിക്കപ്പെടാത്ത വിദ്യാർഥികൾ ഉണ്ടോയെന്നത് സ്ഥിരീകരിക്കും. ഇതിനായി ഒന്നാംവർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാകും അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. സാമുവൽ, വിവേക്, ജീവ, റിജിൽ ജിത്ത് എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഹോസ്റ്റൽ മുറിയിൽ ക്രൂരപീഡനത്തെ തുടർന്ന് വിദ്യാർഥികൾ ഉറക്കെ കരഞ്ഞെങ്കിലും തൊട്ടടുത്ത മുറിയിലെ അസിസ്റ്റന്റ് വാർഡൻ കേട്ടില്ലെന്ന മൊഴി പരിശോധിക്കും. വിഷയത്തിൽ അന്വേഷണത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചം​ഗ സമിതിയെ നിയോ​ഗിച്ചു.

ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്നത് പ്രതികൾ തന്നെ ക്യാമറയിൽ പകർത്തിയിരുന്നു. ​ഗൂ​ഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചു. പ്രതികളായ അഞ്ച് പേരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News