Fixed Deposit Rates: സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള  (Fixed Deposit) പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്.  

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 10:32 PM IST
  • SBI, HDFC, BOB, ICICI Bank, എന്നീ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് കാനറ ബാങ്ക്.പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.
  • പുതിയ പലിശനിരക്ക്2022 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു
Fixed Deposit Rates: സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

Fixed Deposit Rates: സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള  (Fixed Deposit) പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്.  

SBI, HDFC, BOB, ICICI Bank, എന്നീ ബാങ്കുകള്‍  സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇത്.  ഇതോടെ ഈ വര്‍ഷം   രാജ്യത്ത് സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ബാങ്കുകളുടെ പട്ടികയില്‍  കാനറ ബാങ്കും ഇടം നേടി.  കാനറ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25% അല്ലെങ്കിൽ 25 ബേസിസ് പോയിന്‍റുകൾ വർദ്ധിപ്പിച്ചു. 

സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള  (Fixed Deposit) പുതിയ  പലിശനിരക്ക്2022 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു.   ബാങ്ക്  ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പുതിയ  പലിശ നിരക്ക് ബാധകമാണ്. 

Also Read: Financial Deadlines in March: 2022 മാർച്ചിൽ ഓർമ്മിക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍, സമയപരിധി അവസാനിച്ചാല്‍ പണനഷ്ടം

കാനറ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പുതിയ പലിശ നിരക്കുകള്‍ ഇപ്രകാരമാണ്... 

നിക്ഷേപകർക്ക് 7 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക്  2.90% പലിശ ലഭിക്കും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള FD നിക്ഷേപങ്ങൾക്ക് ബാങ്ക് 3.90% പലിശ നല്‍കും.  

180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള FD-കൾക്ക്  4.40% പലിശ നല്‍കും. കൂടാതെ, ഉപഭോക്താക്കൾക്ക് 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള FD-കളിൽ 5.20 ശതമാനം പലിശ നിരക്ക് ലഭിക്കും. 

Also Read: Changes From March 2022: LPG വില മുതൽ ബാങ്കിംഗ് നിയമങ്ങൾ വരെ! മാർച്ചിലെ ഈ വലിയ മാറ്റങ്ങൾ നിങ്ങളെ എങ്ങിനെ ബാധിക്കും

2 വർഷത്തിൽ കൂടുതലുള്ളതും എന്നാൽ 3 വർഷത്തിൽ താഴെയുള്ളതുമായ FD-കൾക്ക് കാനറ ബാങ്ക് 5.20% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് 3 വർഷത്തിൽ കൂടുതലും 5 വർഷത്തിൽ താഴെയും കാലാവധിയുള്ള FD-കൾക്ക് 5.25 ശതമാനത്തിന് പകരം 5.45% പലിശ നിരക്കിൽ റിട്ടേൺ ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News