Bank Holidays February 2022 | 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ഫെബ്രുവരി മാസത്തെ ബാങ്ക് അവധികൾ ഇങ്ങനെ

വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 12 ദിവസങ്ങളാണ് ഫെബ്രുവരി മാസത്തിൽ ബാങ്കുകൾ അവധിയായിരിക്കുക.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 06:47 PM IST
  • ഇതിൽ ഞായറാഴ്ചകളും രണ്ട് നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് ഫെബ്രുവരി മാസത്തിൽ 12 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്.
  • ഈ ദിവസങ്ങളിൽ ബാങ്കുകളിൽ നേരിട്ട് ചെന്നുള്ള സേവനം ഉണ്ടായിരിക്കുന്നതല്ല.
  • എന്നാൽ ഓൺലൈൻ സേവനം യാതൊരു തടസവുമില്ലതെ ലഭിക്കുന്നതാണ്.
Bank Holidays February 2022 | 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ഫെബ്രുവരി മാസത്തെ ബാങ്ക് അവധികൾ ഇങ്ങനെ

ന്യൂ ഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ബാങ്ക് സർക്കളികളുടെ 2022 ഫെബ്രുവരി മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്ത് വിട്ടു. വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 12 ദിവസങ്ങളാണ് ഫെബ്രുവരി മാസത്തിൽ ബാങ്കുകൾ അവധിയായിരിക്കുക.

ഇതിൽ ഞായറാഴ്ചകളും രണ്ട് നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് ഫെബ്രുവരി മാസത്തിൽ 12 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്. ഈ ദിവസങ്ങളിൽ ബാങ്കുകളിൽ നേരിട്ട് ചെന്നുള്ള സേവനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഓൺലൈൻ സേവനം യാതൊരു തടസവുമില്ലതെ ലഭിക്കുന്നതാണ്.

ALSO READ : Post Office Scheme | 70 രൂപ പ്രതിദിന നിക്ഷേപം, കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ ഒന്നര ലക്ഷം, പോസ്റ്റ് ഓഫീസിന്റെ പുതിയ സ്കീം

അവധി ദിവസങ്ങളുടെ പട്ടിക

ഫെബ്രുവരി 2: സോനം ലോച്ചാർ (ഗാങ്ടോക്ക് സർക്കിളിലെ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീ പഞ്ചമി/ബസന്ത് പഞ്ചമി (അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത സർക്കിളുകളിലെ ബാങ്കുകൾക്ക് അവധി)
ഫെബ്രുവരി 6: ഞായറാഴ്ച
ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 13: ഞായറാഴ്ച
ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗായി-നി (ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നി സർക്കിളുകളിലെ ബാങ്കുകൾക്ക് അവധി) 

ALSO READ : SBI RD Rates | SBI ആർഡി പലിശ നിരക്കുകൾ പുതുക്കി; പുതിയ നിരക്കുകൾ ഇങ്ങനെ

ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി (ചണ്ഡീഗഢ് സർക്കിളിലെ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 18: ഡോൾജത്ര (കൊൽക്കത്ത സർക്കിളിലെ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 19: ഛത്രപതി ശിവാജി മഹാരാജ് ജയന്തി (ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നി സർക്കിളുകളിലെ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 20: ഞായറാഴ്ച
ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച
ഫെബ്രുവരി 27: ഞായറാഴ്ച

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News