ഫെബ്രുവരി അവസാനത്തോടെ കേന്ദ്ര ജീവനക്കാർക്ക് ചില സന്തോഷ വാർത്തകൾ ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഫെബ്രുവരി അവസാനത്തോടെ ലഭിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത്തവണ ക്ഷാമബത്ത 4 ശതമാനമായി ഉയർത്തുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ വന്നാൽ ഡിഎ 50 ശതമാനമായി ഉയരും. നിലവിൽ 46 ശതമാനമാണ് ലഭിക്കുന്ന ക്ഷാമബത്ത
ഡിഎ 50 ശതമാനം
എഐസിപിഐയുടെ ഡാറ്റയെ ആശ്രയിച്ചാണ് ക്ഷാമബത്ത വർധിപ്പിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുന്നത്. ബജറ്റ് മുതൽ ഡിഎ വർധിപ്പിക്കുമെന്ന് ജീവനക്കാർക്ക് പ്രതീക്ഷയുണ്ടായിരുന്നു. ക്ഷാമബത്ത 50 ശതമാനമായി ഉയർത്തിയാൽ ജീവനക്കാരുടെ ശമ്പളത്തിലും അലവൻസിലും വലിയ വർധനയുണ്ടായേക്കും. എച്ച് ആർ എ അടക്കമുള്ളവയിലും ഇത് വഴി മാറ്റം വരുമെന്നാണ് കരുതുന്നത്.
ഡിഎ കൂടുമ്പോൾ ?
വർഷത്തിൽ രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ വർദ്ധനവ്) വർദ്ധിപ്പിക്കുന്നത്. ജനുവരി എന്ന നിരക്കിൽ ഡിഎ 4 ശതമാനം വർധിപ്പിച്ചാൽ ക്ഷാമബത്ത 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയരും. ഇത്തരമൊരു തീരുമാനം സർക്കാർ എടുത്താൽ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 9000 രൂപയുടെ എങ്കിലും വർധന പ്രതീക്ഷിക്കാം.
ഡിഎ 50 ശതമാനത്തിൽ എത്തുമ്പോൾ എന്ത് സംഭവിക്കും?
ഏഴാം ശമ്പള കമ്മീഷൻ 2016-ൽ നടപ്പാക്കിയപ്പോൾ ക്ഷാമബത്ത പൂജ്യമായി കുറച്ചിരുന്നു. ഇതാണ് റൂൾ ഓഫ് ഡിയർനെസ് അലവൻസ്. ചട്ടം അനുസരിച്ച്, ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാൽ ഉടൻ അത് പൂജ്യമായി കുറയ്ക്കുകയും ജീവനക്കാർക്ക് 50 ശതമാനം എന്ന നിരക്കിൽ നൽകുന്ന അലവൻസ് തുക അടിസ്ഥാന ശമ്പളത്തിൽ ചേർക്കുകയും ചെയ്യും. ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18000 രൂപയാണെങ്കിൽ അയാൾക്ക് 50% ഡിഎ കണക്കാക്കി 9000 രൂപ ലഭിക്കും. ഡിഎ 50 ശതമാനമാകുമ്പോൾ, അത് അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേർത്ത് വീണ്ടും ക്ഷാമബത്ത പൂജ്യമാകുകയും ചെയ്യും.
ഡിഎ വർധന എങ്ങനെ കൂട്ടാം
ഡിഎ വർധിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ ആകെ ശമ്പളത്തിലും ചില മാറ്റങ്ങൾ വരുത്താം. ഇത്തരത്തിൽ നോക്കിയാൽ ഡിഎ എങനെ കണക്കാക്കാം എന്ന് നോക്കാം.
ഉദാഹരണമായി 16,500 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരന് ഡിഎ വർധനവോടെ ഏത്ര രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് പരിശോധിക്കാം:
അടിസ്ഥാന ശമ്പളം - 16,500 രൂപ
നിലവിൽ ലഭിക്കുന്ന ഡിഎ (46%) - 16,500 X 46
ഡിഎ 50 ശതമാനം ആയാൽ
അടിസ്ഥാന ശമ്പളം - 16,500 രൂപ
ലഭിക്കുന്ന ഡിഎ (59%) - 16,500 X 50
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.