Kash Patel: ‘ജയ് ശ്രീകൃഷ്ണ’ പറഞ്ഞ് തുടക്കം, ട്രംപിന്റെ വിശ്വസ്തൻ; അമേരിക്കയുടെ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ

Kash Patel: എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ചുമതലയേറ്റ് കാഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2025, 12:43 PM IST
  • എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ചുമതലയേറ്റ് കാഷ് പട്ടേൽ
  • വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്
  • അഭിഭാഷകനായാണ് കാഷ് പട്ടേൽ തന്റെ കരിയർ ആരംഭിച്ചത്
Kash Patel: ‘ജയ് ശ്രീകൃഷ്ണ’ പറഞ്ഞ് തുടക്കം, ട്രംപിന്റെ വിശ്വസ്തൻ; അമേരിക്കയുടെ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ

അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവ‍ർ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും വേട്ടയാടപ്പെടുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ മേധാവി കാഷ് പട്ടേൽ. അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് കാഷ് പട്ടേലിന്റെ പ്രതികരണം.

എഫ്ബിഐക്ക്  ഒരു ചരിത്ര പാരമ്പര്യമുണ്ടെന്നും എന്നാൽ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനത്തിന് എഫ്ബിഐയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

പോലീസുകാർ നല്ല ഓഫീസർമാരായിരിക്കട്ടെ. എഫ്ബിഐയിൽ വിശ്വാസം വീണ്ടെടുക്കാൻ സാധിക്കട്ടെ. അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഈ ഗ്രഹത്തിന്റെ ഏത് കോണിലായാലും ഞങ്ങൾ നിങ്ങളെ വേട്ടയാടുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

Read Also: കൊച്ചിയിലെ കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിവാദമെന്ന് സൂചന, കുറിപ്പ് കണ്ടെത്തി

ആരാണ് കാഷ് പട്ടേൽ? 

എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ചുമതലയേറ്റ് കാഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. 

1980 ഫെബ്രുവരി 25ന് ല്‍ ന്യൂയോര്‍ക്കിൽ ജനിച്ച കശ്യപ് പ്രമോദ് വിനോദ് പട്ടേലെന്ന കാഷ് പട്ടേലിന്റെ കുടുംബ വേരുകൾ ​ഗുജറാത്തിലാണ്. ഗുജറാത്തി കുടിയേറ്റക്കാരുടെ മകനായി ജനിച്ച കാഷ് പട്ടേൽ കിഴക്കൻ ആഫ്രിക്കയിലാണ് വളർന്നത്. ലോംഗ് ഐലൻഡിലെ ഗാർഡൻ സിറ്റി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.

റിച്ച്‌മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവയും നേടയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

Read Also: ഇസ്രയേലിൽ മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്

അഭിഭാഷകനായാണ് കാഷ് പട്ടേൽ തന്റെ കരിയർ ആരംഭിച്ചത്. 2005നും 2013നും ഇടയിൽ ഫ്‌ലോറിഡയിൽ കൗണ്ടി, ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നാഷണൽ സെക്യൂരിറ്റി ഡിവിഷനിൽ ഒരു ട്രയൽ അറ്റോർണിയായി നിയമിതനായി.

അവിടെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ ലെയ്സണായും സേവനമനുഷ്ഠിച്ചു . 2017ൽ, ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സീനിയർ കൗൺസിലായി അദ്ദേഹത്തെ നിയമിച്ചു.

പട്ടേലിന്റെ നാമനിർദ്ദേശം ഏറെ വിവാദമായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസ്, ലിസ മുർക്കോവ്‌സ്‌കി എന്നിവർ പട്ടേലിനെതിരെ വോട്ട് ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പട്ടേലിനെ എതിർത്തു. അതേസമയം എഫ്ബിഐയുടെ പ്രവർത്തനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാൽ ശക്തമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വാദിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഭൂരിഭാഗവും പട്ടേലിനെ പിന്തുണച്ചു.  

കാഷ് പട്ടേൽ തന്റെ സ്ഥിരീകരണ വാദം കേൾക്കൽ നടപടിയിൽ മാതാപിതാക്കളുടെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് തന്റെ ഹിയറിങ് തുടങ്ങിയത്. ‘ജയ് ശ്രീകൃഷ്ണ’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News