സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ദൃശ്യം 3 വരുന്നുവെന്ന കുറിപ്പുമായാണ് മോഹൻലാൽ ആരാധാകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് മോഹൻലാൽ വ്യക്തമാക്കിയത്.
സംവിധായകൻ ജീത്തു ജോസഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദൃശ്യം 3 ഉറപ്പിച്ചുവെന്ന് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ദൃശ്യം ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന് മൂന്നാം ഭാഗം വരുമെന്നാണ് മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്. മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' ദൃശ്യം 3 സ്ഥിരീകരിച്ചു- എന്നാണ് മോഹൻലാൽ കുറിച്ചത്. 2013ൽ ആണ് ദൃശ്യം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2021ൽ ഒടിടി റിലീസ് ആയി പുറത്തിറങ്ങി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.