ഇന്ത്യയിൽ നിരവധി യുപിഐ പേയ്‌മെൻറ് ആപ്പുകൾ സജീവമാണ്. അതിൽ ഏറ്റവും പ്രധാനിയാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങി സർവ്വത്ര കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് നാം.
എന്നാൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല. സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ പേ.
Read Also: 'നിയമനത്തിന് അംഗീകാരമില്ല,അധ്യാപികയുടെ മരണത്തിൽ താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച'
ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്കാണ് ഇത് ബാധകം. വൈദ്യുതി, ഗ്യാസ് ഏജൻസി ബില്ലുകൾപോലുള്ള യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഉപയോക്താക്കളിൽ നിന്ന് ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കും. ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1 % വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുന്നത്.
കണ്‍വീനിയന്‍സ് ഫീസ് എത്രയെന്ന് പേമെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു. എന്നാല്‍ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് ഈ ഫീസുണ്ടായിരിക്കില്ല. റുപേ കാർഡുകൾ വഴി പണമടച്ചാലും കൺവീനിയൻസ് ഫീസ് ബാധകമാണ്.
ഫോൺപേയും പേടിഎമ്മും ഇത്തരത്തിൽ സമാനമായ ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മില്‍ 'പ്ലാറ്റ്‌ഫോം ഫീ'യായാണ് ഈ നിരക്ക് ഈടാക്കുന്നത്. ആമസോണ്‍ പേയിലും ഇലക്ട്രിസിറ്റി, വാട്ടര്‍, ഗ്യാസ് ബില്ലുകള്‍, ഫോണ്‍ റീച്ചാര്‍ജ് തുടങ്ങിയ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നുണ്ട്.
ഗൂഗിൾ പേ ഫീസ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മൊബൈൽ റീചാർജുകൾക്ക് 3 രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.