Sourav Ganguly Accident: സൗരവ് ​ഗാം​ഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി

Sourav Ganguly Car Accident: ദുർ​ഗാപൂർ എക്സ്പ്രസ് വേയിലെ ദന്തൻപൂരിൽ വച്ചാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2025, 12:27 PM IST
  • ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ​ഗാം​ഗുലി സഞ്ചരിച്ചിരുന്ന ​കാറിന്റെ ഡ്രൈവർ ബ്രേക്കിട്ടു
  • ഇതേ തുടർന്ന് വാഹന വ്യൂഹത്തിൽ പുറകിൽ വരികയായിരുന്ന കാറുകൾ കൂട്ടിയിടിച്ചു
  • വാഹന വ്യൂഹത്തിലെ ഒരു കാർ ​ഗാം​ഗുലി സഞ്ചരിച്ച കാറിന് പുറകിൽ ഇടിച്ചു
Sourav Ganguly Accident: സൗരവ് ​ഗാം​ഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ബർദ്വാനിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കുകൾ ഒന്നും ഇല്ല. ദുർ​ഗാപൂർ എക്സ്പ്രസ് വേയിലെ ദന്തൻപൂരിൽ വച്ചാണ് അപകടമുണ്ടായത്.

​ഗാം​ഗുലിയുടെ വാഹനവ്യൂഹത്തെ മറികടന്നുപോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനാൽ ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ​ഗാം​ഗുലി സഞ്ചരിച്ചിരുന്ന ​കാറിന്റെ ഡ്രൈവർ ബ്രേക്കിട്ടു. ഇതേ തുടർന്ന് വാഹന വ്യൂഹത്തിൽ പുറകിൽ വരികയായിരുന്ന കാറുകൾ കൂട്ടിയിടിച്ചു. വാഹന വ്യൂഹത്തിലെ ഒരു കാർ ​ഗാം​ഗുലി സഞ്ചരിച്ച കാറിന് പുറകിൽ ഇടിച്ചു.

ഏകദേശം പത്ത് മിനിറ്റോളം യാത്ര തടസപ്പെട്ടെങ്കിലും ​ഗാം​ഗുലി യാത്ര തുടർന്നതായും ബർദ്വാൻ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിലും ബർദ്വാൻ സ്പോർട്സ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോ‍‍ർട്ട് ചെയ്തു. വാഹന വ്യൂഹത്തിലെ രണ്ട് കാറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News