Afganistan - Taliban : ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിൽ അമേരിക്ക; കാബൂൾ വിമാനത്താവളം പിടിച്ചടക്കാൻ തയ്യാറായി താലിബാൻ

ജോ ബൈഡൻ പറയുന്നതനുസരിച്ച് ചൊവ്വാഴ്ചയോടെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിന്മാറും.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 12:28 PM IST
  • രണ്ട് പതിറ്റാണ്ടായി അഫ്ഗാനിസ്ഥാനിൽ തുടർന്ന് വന്നിരുന്ന അമേരിക്കയുടെ ഇടപെടൽ ആവസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
  • ഇനി 1000 അമേരിക്കൻ പൗരന്മാരെ മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കാൻ ബാക്കിയുള്ളത്.
  • ഇതോട് കൂടി കാബൂൾ വിമാത്താവളവും പിടിച്ചെടുക്കാൻ ഒരുങ്ങി കാത്തിരിക്കുകയാണ് താലിബാൻ.
  • ജോ ബൈഡൻ പറയുന്നതനുസരിച്ച് ചൊവ്വാഴ്ചയോടെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിന്മാറും.
Afganistan - Taliban : ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിൽ അമേരിക്ക; കാബൂൾ വിമാനത്താവളം പിടിച്ചടക്കാൻ തയ്യാറായി താലിബാൻ

Kabul : അഫ്ഗാനിസ്ഥാനിൽ (Afganistan) നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് അമേരിക്ക കടന്നു. രണ്ട് പതിറ്റാണ്ടായി അഫ്ഗാനിസ്ഥാനിൽ തുടർന്ന് വന്നിരുന്ന അമേരിക്കയുടെ ഇടപെടൽ ആവസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇനി 1000 അമേരിക്കൻ പൗരന്മാരെ മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കാൻ ബാക്കിയുള്ളത്.

ഇതോട് കൂടി കാബൂൾ വിമാത്താവളവും പിടിച്ചെടുക്കാൻ ഒരുങ്ങി കാത്തിരിക്കുകയാണ് താലിബാൻ. റോയിറ്റേഴ്സിന് നൽകിയ വിവരം അനുസരിച്ച് ഓപ്പറേഷൻ എന്ന് അവസാനിപ്പിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ജോ ബൈഡൻ പറയുന്നതനുസരിച്ച് ചൊവ്വാഴ്ചയോടെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിന്മാറും.

ALSO READ: Afganistan - Taliban : താലിബാൻ ഉടൻ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി അഫ്‌ഗാൻ ഫോട്ടോഗ്രാഫർ

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. താലിബാൻ (Taliban)  ഉടൻ തന്നെ അഫ്ഗാനിസ്ഥാനിലെ (Afganistan) എല്ലാ മാധ്യമ സ്ഥാപനങ്ങളും അടച്ച് പൂട്ടുമെന്ന മുന്നറിയിപ്പുമായി അഫ്ഗാൻ ഫോട്ടോഗ്രാഫർ മുന്നറിയിപ്പ് നൽകി. മാധ്യമ പ്രവർത്തകരെ സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് വാക്ക് നൽകി താലിബാൻ പാശ്ചാത്യ രാജ്യങ്ങളെ കബളിപ്പിക്കുകയാണെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു.

ALSO READ:  Afganistan - Taliban : അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്ന് താലിബാൻ വക്താവ്

ഇപ്പോൾ തന്നെ താലിബാൻ മാധ്യമ പ്രവർത്തകരെ തടയുന്നുണ്ടെന്നും, പ്രത്യേകിച്ച് സ്ത്രീകൾക്ക് (Women) മാധ്യമ പ്രവർത്തകരായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മസൂദ് ഹുസൈനി പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചടക്കിയ ദിവസം ഉണ്ടായ അവസാന കൊമേർഷ്യൽ വിമാനത്തിലാണ് മസൂദ് ഹുസൈനി രാജ്യം വിട്ടത്.

ALSO READ: Kabul Attack: ഒരാളെയും വെറുതേ വിട്ടില്ല കാബൂൾ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

സ്ത്രീകൾക്ക് രാജ്യത്ത് സുരക്ഷാ പ്രശനങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്നും വർക്ക് ഫ്രം ഹോം ചെയ്യണമെന്നും താലിബാൻ അറിയിച്ചിരുന്നു. താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News