വാഷിങ്ടൺ: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്.
UMMC performs first-of-its-kind surgery successfully transplanting a genetically-modified pig heart to terminal heart disease patient. Learn more: https://t.co/2LfCe9Nc4k pic.twitter.com/ycgKYSYtWm
— Univ. of Maryland Medical Center (@UMMC) January 10, 2022
ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. അവയവങ്ങൾ വച്ചുപിടിപ്പിക്കേണ്ട സന്ദർഭത്തിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം 57 കാരനായ ഇയാൾ സുഖമായിരിക്കുന്നുവെന്ന് മേരിലാൻഡ് മെഡിസിൻ സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. ചരിത്രപരമെന്നാണ് മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതർ സംഭവത്തെ വിശേഷിപ്പിച്ചത്. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണെന്നായിരുന്നു ഡേവിഡ് ബെനറ്റ് ശസ്ത്രക്രിയക്ക് മുൻപ് പറഞ്ഞ വാക്കുകൾ.
ഇദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നത് വിദഗ്ധര്‍ ഇപ്പോൾ നിരീക്ഷിച്ചുവരികയാണ്. മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചെങ്കിലും കിട്ടാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ ശാസ്ത്രലോകം പരീക്ഷണത്തിന് മുതിർന്നത്. മനുഷ്യ പ്രതിരോധ സംവിധാനങ്ങൾ പന്നിയുടെ അവയവങ്ങൾ നിരസിക്കാൻ കാരണമായ മൂന്ന് ജീനുകൾ പന്നിയിൽ നിന്ന് നീക്കം ചെയ്തു. അമിതമായ പന്നിയുടെ ഹൃദയകോശങ്ങളുടെ വളർച്ച തടയാൻ, മറ്റൊരു ജീൻ പുറത്തെടുത്തു. ഇത് മാത്രമല്ല, പ്രതിരോധ സംവിധാനത്തിന്റെ സ്വീകാര്യതയ്ക്കായി ആറ് മനുഷ്യ ജീനുകൾ ചേർത്തു.
നിര്‍ണായകമായ ശസ്ത്രക്രിയ നടന്ന ശേഷമുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ബെനറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...