അഞ്ച് വർഷത്തിനിടെ ആദ്യമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പൊതു പ്രസംഗം നടത്തി. ഇസ്രയേലിന് നേരെ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിസൈൽ ആക്രമണം നീതീകരിക്കാവുന്നതാണെന്ന് ഖമേനി പറഞ്ഞു. പരസ്പരം ഐക്യദാർഢ്യത്തോടെ നിലകൊള്ളാൻ ഖുറാൻ മുസ്‌ലിംകളോട് നിർദേശിക്കുന്നുവെന്ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സംസാരിക്കവെ ഖമേനി പറഞ്ഞു.
ഇറാൻ ഇസ്രയേലിനോട് പ്രതികരിക്കാൻ തിടുക്കം കൂട്ടില്ല, എന്നാൽ അത് വൈകുകയുമില്ല, കൃത്യമായ സമയത്ത് പ്രതികരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇറാൻ്റെ അവകാശത്തെക്കുറിച്ച് സംസാരിച്ച ഖമേനി ഇസ്രയേലിന്റെ ഏത് ആക്രമണത്തിനും മറുപടി നൽകുമെന്ന് വ്യക്തമാക്കി.
ഇസ്രയേലിനെ നേരിടാനുള്ള ഹിസ്ബുല്ലയുടെ ശ്രമങ്ങൾക്ക് ഖമേനി പിന്തുണ അറിയിച്ചു. ഇറാനും സഖ്യകക്ഷികളും അവരുടെ പൊതു ശത്രുവിനെ തോൽപ്പിക്കുമെന്ന് ഖമേനി വ്യക്തമാക്കി. റവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ, 2020 ജനുവരിയിലാണ് ഖമേനി അവസാനമായി വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്.
ALSO READ: സൈനികരുടെ മരണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; ലെബനോനിലെ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു
ആയിരക്കണക്കിന് വിശ്വാസികൾ ടെഹ്‌റാനിലെ ഗ്രാൻഡ് മോസ്‌കിൽ ഒത്തുകൂടി. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ വലിയ പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. ടെഹ്റാനിലെ ഗ്രാൻഡ് മോസ്കിൽ ഒത്തുകൂടിയവർ ലെബനീസ്, പലസ്തീൻ പതാകകൾ വീശുകയും ഹിസ്ബുല്ലയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പലരും നസ്‌റല്ലയുടെയും സുലൈമാനിയുടെയും പോസ്റ്ററുകളുമായാണ് എത്തിയത്.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിന് മറുപടിയായി ഖമേനി ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇറാന്റെ ആക്രമണത്തിൽ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. നസ്റല്ലയുടെയും ഇറാനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വ്യക്തികളുടെയും കൊലപാതകത്തിനുള്ള മറുപടിയായിരുന്നു ഇത്. ആക്രമണം ഇസ്രായേലിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.