Kolkata: വിമാനം പറത്തുന്നതിനിടെ പൈലറ്റിന് Heart Attack..!! ബിമാൻ ബംഗ്ലാദേശ് എയര്‍ലൈന്‍സ് പൈലറ്റിനാണ് ആകാശത്ത് വച്ച് ഹൃദയാഘാതമുണ്ടായത്.
തുടര്‍ന്ന് കൊല്‍കത്ത എടിസിയുമായി ബന്ധപ്പെട്ട വിമാനം നാഗ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. മസ്ക്കറ്റില്‍നിന്നും ധാക്കയിലേക്ക് പറക്കുകയായിരുന്നു ബിമാൻ ബംഗ്ലാദേശ് എയര്‍ലൈന്‍സ് (Biman Bangladesh Airlines) വിമാനം.
സംഭവ സമയത്ത് റായ് പൂരി നടുത്തായിരുന്നു വിമാനം, തുടര്‍ന്ന് എയര്‍ലൈന്‍സ് കൊല്‍കത്ത ATCയുമായി ബന്ധപ്പെടുകയിരുന്നു. കൊല്‍കത്ത ATC നല്‍കിയ നിര്‍ദ്ദേശ മനുസരിച്ച് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ നാഗ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തുകയുമായിരുന്നു.
Also Read: Oman: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍, സെപ്റ്റംബര്‍ 1 മുതല്‍ പ്രവേശാനാനുമതി
ബിമാൻ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് നാഗ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. തുടര്‍ന്ന് പൈലറ്റിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 126 യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
കൊറോണ വൈറസ് വ്യാപനം മൂലം നിര്‍ത്തി വച്ചിരുന്ന വിമാന സര്‍വീസ് ബിമാൻ ബംഗ്ലാദേശ് അടുത്തിടെയാണ് പുനരാരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...