12 കോടി ചെലവഴിച്ച് വെങ്കല ശിൽപ്പം; റിഷി സുനകിന് വിമർശനം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് വെങ്കല ശിൽപം വാങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 05:49 PM IST
  • വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നു
  • മിനിമം കൂലി ആവശ്യപ്പെട്ട് തൊഴില്‍ മേഖലയിലും സമരങ്ങള്‍ ശക്തമാണ്
  • റിഷി സുനകിന്റെ പ്രധാന ഉത്തരവാദിത്തം ബ്രിട്ടന്റെ സാമ്പത്തിക യശസ് തിരിച്ചുപിടിക്കുക എന്നതാണ്
12 കോടി ചെലവഴിച്ച് വെങ്കല ശിൽപ്പം; റിഷി സുനകിന് വിമർശനം

ബ്രിട്ടണിലെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് കൃത്യം 45 ദിവസം കഴിഞ്ഞാണ് ലിസ് ട്രസ് രാജി വയ്ക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ലിസ് ട്രസിന്റെ രാജി.. പകരമെത്തിയ റിഷി സുനകിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.യുകെയുടെ 57-ാമത് പ്രധാനമന്ത്രിയായ റിഷി സുനകിന്  ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. എന്നാൽ ഇതേ റിഷി സുനക് ഇപ്പോൾ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.

പൂന്തോട്ടത്തിലേക്ക് വെങ്കല ശിൽപം വാങ്ങിയതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് വെങ്കല ശിൽപം വാങ്ങിയത്.1.3 ദശലക്ഷം പൗണ്ട്  ചെലവഴിച്ച്  ഈ ശിൽപ്പം വാങ്ങുകയായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിഷി സുനകിന്റെ ഈ നടപടി.വിലക്കയറ്റം, ഗാർഹിക ബില്ലുകൾ, ചെലവുചുരുക്കൽ നടപടികൾ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി നിലനിൽക്കുകയാണ്. അതായത് പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്.

വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നു. മിനിമം കൂലി ആവശ്യപ്പെട്ട് തൊഴില്‍ മേഖലയിലും സമരങ്ങള്‍ ശക്തമാണ്. അനാവശ്യമായി ജനങ്ങളുടെ നികുതിപ്പണം  ചെലവഴിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ധൂർത്താണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ബോറിസ് ജോണ്‍സണെയും പെന്നിമോര്‍ഡന്റിനെയും ഒക്കെ മറികടന്നാണ് റിഷി പ്രധാനമന്ത്രി പദത്തിലെത്തിയത്.‘ഞാന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ റിഷി സുനകിന്റെ  പ്രധാന ഉത്തരവാദിത്തം ബ്രിട്ടന്റെ സാമ്പത്തിക യശസ് തിരിച്ചുപിടിക്കുക എന്നതാണ്. എന്നിട്ടും അനാവശ്യമായി സമ്പത്ത് ചെലവഴിച്ചതാണ് വിമർശകരെ ചൊടിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News