മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഓരോ സ്വപ്നങ്ങൾ ആണ്. അത് സാക്ഷാത്കരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മനസുഖം...അത് മറ്റെന്തിനേക്കാളും വലുതാണ്. ആ ആനന്ദലഹരിയിൽ ആണ് ഇപ്പോൾ മലയാളികളുടെ പ്രിയ നടൻ ഷാജു ശ്രീധർ. തന്റെ സ്വപ്നവാഹനമായ ടൊയോട്ടയുടെ എസ്യുവി ഫോർച്യൂണറാണ് ഷാജു സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
2021ലാണ് ടൊയോട്ടയുടെ പ്രീമിയം സ്പോർട് എസ്യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തുന്നത്. പെട്രോൾ ഡീസൽ എൻജിനുകളിലായി രണ്ടു വീൽ, നാലു വീൽ ഡ്രൈവ് മോഡുകളിൽ വാഹനം ലഭിക്കും. 32.99 ലക്ഷം രൂപ മുതൽ 50.74 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഇതിൽ ഏതുമോഡലാണ് ഷാജു സ്വന്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല.
ALSO READ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്
2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ, 2.7 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനുകളോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. ഡീസൽ എൻജിന് 204 പിഎസ് കരുത്തും 500 എൻഎം (മാനുവലിന് 420 എൻഎം) ടോർക്കുമുണ്ട്. 6 സ്പീഡ് മാനുവൽ, ഐഎംടി, 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന് 166 പിഎസ് കരുത്തും 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...