New Delhi : ഏറ്റവും പുതിയ വൈഫൈ ടെക്നോളജി (WiFi Technology) ആയ ഹാലോ വൈഫൈ (WiFi HaLow) ഉടൻ വിപണിയിലെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, വൈഫൈ ഹാലോ എന്ന് വിളിക്കപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ വൈ-ഫൈയ്ക്ക് വൈ-ഫൈ അലയൻസിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. പുതിയ Wi-Fi-യ്ക്ക് 1 കിലോമീറ്റർ വരെ ദീർഘദൂര കണക്ഷനുകൾ നൽകാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
കൂടാതെ ഹാലോ വൈഫൈ യുടെ മറ്റൊരു സവിശേഷത വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ എന്നതാണ്. വ്യാവസായിക കേന്ദ്രങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, സ്മാർട്ട് ബിൽഡിംഗ്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ ഹാലോ വൈഫൈ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വൈഫൈ ഹാലോ പ്രവർത്തിക്കുന്നത് സബ്-1GHz സ്പെക്‌ട്രത്തിലാണ്.
ALSO READ: Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു
നിലവിൽ, നമ്മൾ ഉപയോഗിക്കുന്ന വൈഫൈ 2.4GHz മുതൽ 5GHz വരെയുള്ള റേഡിയോ ഫ്രീക്വൻസികൾക്കിടയിൽ ഉള്ളവയാണ്. സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന അളവിലുള്ള ഡാറ്റ കൈമാറ്റം ചെയ്യാൻ പുതിയ ടെക്നോളജി അനുവദിക്കും.
ALSO READ: ALERT: നിങ്ങളുടെ പാസ്സ്‌വേർഡ് ‘password’ എന്നോ, ‘123456’ എന്നോ ആണോ? എങ്കിൽ സൂക്ഷിക്കുക
ഹാലോ വൈഫൈയെ കുറിച്ച് അറിയേണ്ടതെല്ലാം
വൈ-ഫൈ ഹാലോ ദൈർഘ്യമേറിയ തരംഗദൈർഘ്യ പരിധി അനുവദിക്കുന്നു, ഇത് ഇപ്പോഴുള്ള വൈഫൈയേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ സിഗ്നലുകളെ സഹായിക്കും.
Wi-Fi ഹാലോ 1-കിലോമീറ്റർ പരിധി വരെ കണെക്ഷൻ നൽകും
ALSO READ: BSNL VIP Number സ്വന്തമാക്കി ഉരുളക്കിഴങ്ങ് വില്ലനക്കാരന്‍....!! മുടക്കിയത് ലക്ഷങ്ങള്‍
ഒരേ സമയം 8000 ഉപകരണങ്ങൾ വരെ കണക്ട് ചെയ്യാൻ സാധിക്കും.
പുതിയ വൈഫൈ ഹാലോ പ്രവർത്തിക്കുന്നത് സബ്-1GHz സ്പെക്‌ട്രത്തിലാണ്
Wi-Fi Halow എന്ന് വിപണിയിലെത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...