OnePlus 10R: 38000-ത്തിൻറെ ഫോണിന് 15600 വരെ ലാഭിക്കാം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തകർക്കുന്നു

ക്രെഡിറ്റ് കാർഡ്, എക്സ്ചേഞ്ച് ഓഫർ എന്നിവയെല്ലാം ഇതിനൊപ്പമുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 06:34 PM IST
  • ഏകദേശം 30 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ആവും
  • കിഴിവിന് ശേഷം ഇത് 32,999 രൂപയ്ക്ക് ലഭ്യമാണ്
  • ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 2,000 രൂപ വരെ കിഴിവ്
OnePlus 10R: 38000-ത്തിൻറെ ഫോണിന് 15600 വരെ ലാഭിക്കാം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തകർക്കുന്നു

ന്യൂഡൽഹി: വൺ പ്ലസ് 10-ആറിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച കിഴിവ്.32,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഈ ഫോൺ ഫാസ്റ്റ് ചാർജ്ജിങ്ങ് സപ്പോർട്ട് ചെയ്യുന്നതാണ്.ഏകദേശം 30 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ആവും. ഈ ഫോണിന്റെ 150W ഫാസ്റ്റ് ചാർജിംഗ് വേരിയൻറിൻറെ വില 37,999 രൂപയാണ്.

ഓഫറുകൾ

OnePlus 10R ന്റെ വില 38,999 രൂപയാണ്, കിഴിവിന് ശേഷം ഇത് 32,999 രൂപയ്ക്ക് ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ഓഫറിലാണെങ്കിൽ 15,600 രൂപ വരെ ലാഭിക്കാം.ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 2,000 രൂപ വരെ കിഴിവ് ലഭിക്കും.

ഫീച്ചർ

6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയിൽ 1080 x 2412 പിക്സൽ റെസലൂഷനും 120Hz റീഫ്രഷ് റേറ്റും ഫോണിനുണ്ട്.ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സ്റ്റോറേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്മാർട്ട്‌ഫോണിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്.

150W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണിന് 5000mAh ബാറ്ററിയുണ്ട്, ഇത് 17 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.ആൻഡ്രോയിഡ് 12-ൽ OxygenOS 12.1-ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ഫോണിന്റെ നീളം 163.30 mm ആണ്, വീതി 75.50 mm ആണ്, കനം 8.20 mm ആണ്, ഭാരം 186.00 ഗ്രാം.ഈ സ്മാർട്ട്ഫോൺ സിയറ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News