വിലക്കുകളിൽ നിന്നും വിവാദങ്ങളിൽ നിന്നും പറന്ന് ഉയർന്ന ഫിനിക്സ് പക്ഷിയായിരുന്നു ഷെയ്ൻ വോൺ. 2003 ൽ വേൾഡ് കപ്പ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഷെയ്ൻ വോണിന് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. ഡ്രഗ് ടെസ്റ്റിന്റെ ഫലം പോസിറ്റീവായതായിരുന്നു വിലക്കിന് കാരണം. ഒരു വർഷത്തക്കായിരുന്നു വിലക്ക് ഈ സമയത്താണ് ക്രിക്കറ്റ് ടിവി കമന്റേറ്റർ രംഗത്തേക്ക് ഷെയ്ൻ വന്നത്.
ഡ്രഗ് ടെസ്റ്റിന്റെ ഫലം പോസിറ്റീവാതിനെ തുടർന്ന് ഒരു ഫ്ലൂയിഡ് ടാബ്ലറ്റ് മാത്രമാണ് താൻ കഴിച്ചതെന്ന് വോൺ പറഞ്ഞിരുന്നു. ഒരു ഏക ദിന ക്രിക്കറ്റ് മത്സരത്തിനിടയ്ക്ക് നടത്തിയ ഡ്രഗ് ടെസ്റ്റിലായിരുന്നു വോണിന്റെ മൂത്രത്തിൽ ഓസ്‌ട്രേലി ബാൻ ചെയ്തിരുന്ന ഡൈയുറെറ്റിക് കണ്ടെത്തിയത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് വേണ്ടി അന്വേഷണം നടത്തിയ സമിതി വോൺ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ALSO READ: Breaking News: ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചു
ഈ വിലക്ക് നിൽക്കുന്ന സമയത്ത് ഓസ്‌ട്രേലിയയിലെ പ്രധാന ഫ്രീ-ടു-എയർ ക്രിക്കറ്റ് ബ്രോഡ്കാസ്റ്ററായ നയൻ നെറ്റവർക്ക് ടിവി കമന്റേറ്ററായി വോണിനെ ക്ഷണിക്കുകയായിരുന്നു. ആ മേഖലയിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൂടാതെ സെന്റ് കിൽഡ ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ക്ലനിലും കൺസൾട്ടന്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2004 ഫെബ്രുവരിയിലാണ് അദ്ദേഹം ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അതിന് തൊട്ട് പിന്നാലെ മാർച്ചിൽ, ശ്രീലങ്കയ്‌ക്കെതിരെ ഗാലെയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 500 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി വോൺ മാറി. ഒന്നും രണ്ടും ടെസ്റ്റുകളിലെ ഓരോ ഇന്നിംഗ്‌സിലും വോൺ അഞ്ച് വിക്കറ്റ് വീതവും മൂന്നാം ടെസ്റ്റിൽ ആറ് വിക്കറ്റും നേടി വോൺ പ്ലേയർ ഓഫ് ദി സീരീസുമായി. വിലക്കിന് ശേഷമുള്ള വോണിന്റെ ഉജ്ജ്വലമായ തിരിച്ച് വരവായിരുന്നു ഗാലെയിൽ നടന്ന ടെസ്റ്റ് പരമ്പര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...