Rajasthan vs Banglore: രാജസ്ഥാന് വീണ്ടും തോൽവി; പ്ലേ ഓഫ് സാധ്യതകൾ മങ്ങി

മറുപടി ബാറ്റിംഗില്‍ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 09:35 AM IST
  • റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനോട് തോറ്റ് രാജസ്ഥാൻ റോയൽസ്.
  • തോൽവിയോടെ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങി.
  • 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിലെത്തിയ ശേഷമാണ് രാജസ്ഥാന്‍ തകർന്നടിഞ്ഞത്.
Rajasthan vs Banglore: രാജസ്ഥാന് വീണ്ടും തോൽവി; പ്ലേ ഓഫ് സാധ്യതകൾ മങ്ങി

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) വീണ്ടും തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് (Royal Challengers Bangalore) ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോറ്റത്. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് (Play Off) പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. രാജസ്ഥാൻ ഉയ‌ർത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ​ഗ്ലെൻ  മാക്‌സ്‌വെല്ലിന്റെ (Glenn Maxwell) വെടിക്കെട്ടിലാണ് ജയം സ്വന്തമാക്കിയത്. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്-149/9 (20), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-153/3 (17.1)

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 54-1 എന്ന നിലയിലായിരുന്നു ആര്‍സിബി. ആദ്യ വിക്കറ്റില്‍ ദേവ്‌ദത്തും കോലിയും 5.2 ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. 17 പന്തില്‍ 22 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിനെ ആറാം ഓവറില്‍ മുസ്‌താഫിസൂര്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ വിരാട് കോലി (20 പന്തില്‍ 25) റിയാന്‍ പരാഗിന്‍റെ നേരിട്ടുള്ള ത്രോയില്‍ ഔട്ടായി. 

Also Read: IPL 2021 RR vs SRH : സഞ്ജു ഇന്നും കളിച്ചു, രാജസ്ഥാൻ ഇന്നും തോറ്റു

 

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രീകര്‍ ഭരതും ഗ്ലെന്‍ മാക്‌സ്‌വെല്ലും അനായാസം റണ്‍സ് കണ്ടെത്തി.തുടക്കത്തില്‍ മാക്‌സ്‌വെല്ലിനേക്കാള്‍ അപകടകാരി ഭരതായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനും മുസ്‌താഫിസൂര്‍ തന്നെ വേണ്ടിവന്നു. 16-ാം ഓവറിലെ അവസാന പന്തില്‍ ഭരത്(35 പന്തില്‍ 44) ലോംറോറിന്‍റെ കൈകളിലെത്തി. എന്നാൽ വെടിക്കെട്ട് തുടർന്ന മാക്‌സ്‌വെൽ 30 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടി. മാക്‌സ്‌വെല്‍ 50 റണ്‍സുമായും എബിഡി നാല് റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

Also Read: Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

 

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സടിച്ചു. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിലെത്തിയ ശേഷമാണ് രാജസ്ഥാന്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്. 37 പന്തില്‍ 58 റണ്‍സടിച്ച എവിന്‍ ലൂയിസാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. യശസ്വി ജയ്സ്വാൾ 31 റൺസ് നേടി.

Also Read: രാജസ്ഥാൻ റോയൽസ് ഏറെ അസ്വസ്ഥതപ്പെടുത്തുന്നെന്ന് Sanjay Manjrekar

 

മധ്യനിരയിലെ മറ്റ് ബാറ്റ്സ്മാൻമാർക്ക് ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ആദ്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സടിച്ച രാജസ്ഥാന് അവസാന ഒമ്പതോവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 49 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആർസിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും യുസ്‌വേന്ദ്ര ചാഹലും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതവുമെടുത്തു.

ജയത്തോടെ ആർസിബി (RCB) മൂന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. അതേസമയം ഏഴാം സ്ഥാനത്ത് നിന്ന് ഒരുപടി മുന്നോട്ടുകയറാന്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനായില്ല (Rajasthan Royals). 11 മത്സരങ്ങളിൽ നിന്ന് ബാം​ഗ്ലൂർ 14 പോയിന്റ് നേടിയപ്പോൾ രാജസ്ഥാന് 11 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News