ബെംഗളൂരു: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. അപകടം നടന്ന് 8 മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് പന്ത് വീണ്ടും കളത്തിലിറങ്ങുന്നത്. ബെംഗളൂരുവില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ പന്ത് അനായാസമായി ബാറ്റ് വീശുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാര്‍ അപകടത്തില്‍ ഋഷഭ് പന്തിന് പരിക്കേല്‍ക്കുന്നത്. വലത് കാല്‍മുട്ടിനേറ്റ പരിക്കായിരുന്നു ഗുരുതരം. പിന്നീട് ലിഗമെന്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയ്ക്ക് പന്ത് വിധേയനായിരുന്നു. മുംബൈയിലെ ഡോക്ടര്‍ ദിന്‍ഷാ പര്‍ദ്ദിവാലയാണ് പന്തിന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്. വലത് കാലില്‍ മൂന്ന് ലിഗമെന്റുകള്‍ക്കാണ് പരിക്കേറ്റിരുന്നത്. 8 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം പന്ത് ഇപ്പോള്‍ മികച്ച രീതിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്.
ALSO READ: ലോംഗ് റേഞ്ചറിലൂടെ വീണ്ടും മെസി മാജിക്; ലീഗ്സ് കപ്പിൽ മയാമി ഫൈനലിൽ
ഓഗസ്റ്റ് 4ന് പന്ത് പരിശീലനം പുന:രാരംഭിച്ച വിവരം എന്‍സിഎ അധികൃതര്‍ പുറത്തുവിട്ടിരുന്നു. പരിക്കിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം പന്ത് പൂര്‍ണമായി മുക്തനാണെന്നും നെറ്റ്‌സില്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനം ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 140 കിലോ മീറ്റര്‍ വേഗതയുള്ള പന്തുകളെ പോലും റിഷഭ് പന്ത് അനായാസം നേരിടുന്നുണ്ടെന്നാണ് എന്‍സിഎ അറിയിച്ചത്.
Rishabh Pant's batting practice, recovery has been excellent.
- Great news for Indian cricket. pic.twitter.com/KThpdkagDz
— Johns. (@CricCrazyJohns) August 16, 2023
25കാരനായ പന്ത് ഇതിനോടകം തന്നെ 33 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും 66 ടി20 മത്സരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും 6 അന്താരാഷ്ട്ര സെഞ്ച്വറികളാണ് പന്ത് സ്വന്തം പേരിലാക്കിയത്. നിലവില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ പന്ത് കളിക്കാനുള്ള സാധ്യത കുറവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...