IPL 2022: വലിയ വിലകൊടുക്കേണ്ടി വരും; കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ

താരങ്ങൾക്കും ടീമുകൾക്കുമായുള്ള കോവിഡ് മാർഗനി‌ർദേശങ്ങൾ ബിസിസിഐ പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 08:11 AM IST
  • പ്രോട്ടോക്കോളുകൾ പാലിക്കാത്തപക്ഷം ഗൗരവമായ നടപടികൾ കളിക്കാരും ടീം ഒഫീഷ്യൽസും നേരിടേണ്ടിവരും
  • ഒരു മത്സരത്തിലെ സസ്പെൻഷൻ മുതൽ ഏഴ് ദിവസത്തെ റീക്വാറന്റീൻ വരെയോ ചിലപ്പോൾ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ വരെയോ സാധ്യതയുണ്ട്
  • താരങ്ങളുടെയോ മാച്ച് ഒഫീഷ്യലിന്റെയോ കുടുംബാംഗം ബയോ ബബിൾ ലംഘിച്ചാൽ പോലും ഗുരുതര നടപടികളുണ്ടാകും
IPL 2022: വലിയ വിലകൊടുക്കേണ്ടി വരും; കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ

രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് സാഹചര്യം അനുകൂലമാണെങ്കിലും കർശന നിയന്ത്രണങ്ങളോടെ തന്നെയാകും ഐപിഎൽ മത്സരങ്ങൾ നടക്കുക. താരങ്ങൾക്കും ടീമുകൾക്കുമായുള്ള കോവിഡ് മാർഗനി‌ർദേശങ്ങൾ ബിസിസിഐ പുറത്തിറക്കി.

പ്രോട്ടോക്കോളുകൾ പാലിക്കാത്തപക്ഷം ഗൗരവമായ നടപടികൾ  കളിക്കാരും ടീം ഒഫീഷ്യൽസും നേരിടേണ്ടിവരും. ഒരു മത്സരത്തിലെ സസ്പെൻഷൻ മുതൽ ഏഴ് ദിവസത്തെ റീക്വാറന്റീൻ വരെയോ ചിലപ്പോൾ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ വരെയോ സാധ്യതയുണ്ട്.  താരങ്ങളുടെയോ മാച്ച് ഒഫീഷ്യലിന്റെയോ കുടുംബാംഗം ബയോ ബബിൾ ലംഘിച്ചാൽ പോലും ഗുരുതര നടപടികളുണ്ടാകും.

ഒരു ടീം ബബിളിന് പുറത്തുള്ള വ്യക്തിയെ അനുവദിച്ചാൽ ആദ്യ പിഴവിന് ഒരു കോടി രൂപയാണ് പിഴ. വീണ്ടും ആവർത്തിച്ചാൽ  പോയിന്റ് പട്ടികയിൽ തന്നെ മാറ്റം വരാനും സാധ്യതയുണ്ട്. സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ കർശനമായ തീരുമാനങ്ങളാണ്  ബിസിസിഐ എടുത്തിരിക്കുന്നത്. ഓരോ വ്യക്തിയുടെയും സഹകരണം, പ്രതിബദ്ധത, അനുസരണം എന്നിവ വളരെ പ്രധാനമാണെന്നും  ബിസിസിഐ ഓർമ്മപ്പെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News