London : ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും തലവേദനയായി കോവിഡ് ബാധ. ഇന്ത്യൻ വിക്കറ്റ് ബാറ്റസ്മാൻ റിഷഭ് പന്തിനും ടീമിനൊപ്പമെത്തിയ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്കും കൂടിയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവർക്ക് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീമിന്റെ മൂന്ന് കോച്ചിങ് സ്റ്റാഫ് അംഗങ്ങളെ പ്രത്യേക ക്വാറന്റീനിലാക്കി. കഴിഞ്ഞ ആഴ്ചയിലാണ് പന്ത് ക്വറന്റീനിൽ പ്രവേശിച്ചത്. ലണ്ടണിൽ തന്റെ കുടുംബ സപുഹൃത്തിന്റെ വീട്ടിൽ കഴിയവെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
ALSO READ : WTC Final : ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം, മൂന്നാം ദിനത്തിൽ വിക്കറ്റ് കൈയ്യിൽ കരുതി സ്കോർ ഉയർത്താൻ ലക്ഷ്യം
കോവിഡ് ബാധയ്ക്ക് മുമ്പ് താരം ഇംഗ്ലണ്ടിൽ വെച്ച് നടന്ന യൂറോ കപ്പ് പോരാട്ടത്തിനും വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിനും പങ്കെടുത്തിരുന്നു. താരത്തിന് നിലവിൽ രോഗലക്ഷണം ഒന്നമില്ല. രോഗം മുഴുവൻ ഭേദമായതിന് ശേഷമെ താരം പര്യടനത്തിൽ ടീമിനൊപ്പം ചേരൂ.
ഇതോടെ പര്യടനത്തിലെ ആദ്യ മത്സരം പന്തിന് നഷ്ടമാകും. അതിന് ശേഷം മാത്രമെ താരം ടീമിനൊപ്പം ചേരു. പന്തിനെ കൂടാതെ ഇന്ത്യൻ ടീമിൽ ഓപ്പണഞ ശുഭ്മാൻ ഗില്ലു പര്യടനത്തിൽ പങ്കെടുക്കില്ല. കാലിനേറ്റ പരിക്കനെ തുടർന്ന താരം ടീം വിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...