36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ടിരിക്കുകയാണ് മെസ്സിയും സംഘവും. അർജന്റീന കപ്പടിച്ചതിന്റെ ആഘോഷങ്ങൾ ഇനിയും തീർന്നിട്ടില്ല. കപ്പുമായി താരങ്ങൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഫ്രാൻസിനെതിരായ അർജന്റീനയുടെ ഗോളിനെപറ്റിയുള്ള വിവാദം ഉടലെടുത്തിരിക്കുകയാണ്. ഫൈനൽസിൽ ഫ്രാൻസിനെതിരെ നേടിയ രണ്ടാമത്തെ ഗോളിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്. മെസ്സിയാണ് അർജന്റീനയ്ക്കായി രണ്ടാമത്തെ ഗോൾ നേടിയത്.
നിയമപരമായി ഈ ഗോൾ ശരിയല്ലെന്നും അത് അനുവദിക്കാൻ പാടില്ലെന്നുമാണ് വിവാദം സൃഷ്ടിച്ചവരുടെ വാദം. റഫറിക്ക് പിഴവ് പറ്റിയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മെസ്സി ഗോൾ പോസ്റ്റിലേക്ക് ബോൾ അടിക്കുമ്പോൾ പ്ലെയിങ് ഇലവനിൽ ഇല്ലാത്ത അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയിരുന്നതായി വീഡിയോയിൽ വ്യക്തമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മെസ്സിയുടെ രണ്ടാം ഗോൾ നിയമപരമായി ശരിയല്ലെന്ന് പറയുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
An incredible and unforgettable goal #FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 18, 2022
Should Messi's second goal have been disallowed? pic.twitter.com/QX7Zg4bLhr
— Jonathan A (@GenuineJonathan) December 19, 2022
Also Read: Kylian Mbappe: ഇരുപത്തിനാലാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിന്റെ സൂപ്പർ താരം കൈലിയൻ എംബാപ്പേ
മെസ്സി രണ്ടാം ഗോൾ നേടുമ്പോൾ ഗ്രൗണ്ടിൽ 11ൽ കൂടുതൽ താരങ്ങൾ ഉണ്ടെങ്കിൽ ഗോൾ വീണ് കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നാണ് ഫിഫ നിയമം. ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഇതിന് വലിയ വാർത്താ പ്രാധാന്യം നൽകിയിട്ടുണ്ട്.
Some suggestion that Lionel Messi's second goal should have been disallowed because 2 Argentina subs stepped onto the pitch to celebrate just before the ball crossed the line.
To the letter of the law perhaps, but it is far too insignificant to be within the remit of the VAR. pic.twitter.com/ZyL5c2k9eJ
— Dale Johnson (@DaleJohnsonESPN) December 19, 2022
ഫ്രാൻസും അർജന്റീനയും മൂന്ന് ഗോൾ വീതം നേടിയതിനാൽ ഷൂട്ടൗട്ടിലേക്ക് മത്സരം കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2 എന്ന സ്‌കോറിനാണ് മെസ്സിയും സംഘവും കപ്പടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...