Euro Cup മത്സരത്തിനിടെ കുഴഞ്ഞ് വീണ ഡെൻമാർക്ക് താരം ക്രിസ്റ്റിൻ എറിക്സൺ അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. ഇന്നലെയാണ് ഡെൻമാർക്ക്-ഫിൻലാൻറ് മത്സരത്തിനിടെ എറിക്സൺ കുഴഞ്ഞ് വീണത്. നിലവിൽ എറിക്സണ് മറ്റ് പ്രശ്നങ്ങളൊന്നമില്ലെങ്കിലും പരിശോധനകൾക്ക് വിധേയമാകണമെന്ന് UEFA അറിയിച്ചിട്ടുണ്ട്.
എറിക്സൺ വീണതിനെ തുടർന്ന് 90 മിനിട്ടോളം കളി നിർത്തി വെച്ചിരുന്നു. പ്രദേശിക സമയം വൈകീട്ട് 8.30ക്ക് ആയിരുന്നു മാച്ച് നടന്നത്. ഡെൻമാർക്കിൻറെ മധ്യനിരയിൽ കളിക്കുന്നതാരമാണ് എറിക്സൺ. സംഭവത്തെ തുടർന്ന് എറിക്സണ് പകരം മാത്യസ് ജെൻസണെ ടീമിലേക്ക് മാറ്റിയിരുന്നു.
Christian Eriksen er vågen og er til yderligere undersøgelser på Rigshospitalet.
Kampen er midlertidigt udsat. Ny melding kommer kl. 19.45.
— DBU - En Del Af Noget Større (@DBUfodbold) June 12, 2021
അത്യാസന്ന നിലയിലായിലായ താരത്തിന് മൈതാനത്തുണ്ടായിരുന്ന മെഡിക്കൽ അംഗങ്ങൾ പ്രാഥമിക ശുശ്രുഷ നൽകി. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം യൂറോ കപ്പിൽ 1-0ന് ഡെൻമാർക്കിനെ വീഴ്ത്തി ഫിൻലാൻറ് മത്സരത്തിൽ ചരിത്ര വിജയം നേടി. യൂറോപ്പിലെ കുഞ്ഞൻ ടീമുകളിലൊന്നാണ് ഫിൻലാൻറ്.
മത്സരത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ഡെന്മാർക്ക് ടീം ആദ്യ പകുതി അവരുടെ നിയന്ത്രണത്തിൽ വെച്ച് തന്നെയാണ് കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച അവർക്ക് പക്ഷെ ഗോൾ മാത്രം നേടാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.