Oman News: പ്രവാസികൾക്ക് വൻ തിരിച്ചടി; സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ

Oman: എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണം

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 08:10 PM IST
  • സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ ഒമാൻ
  • നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല
Oman News: പ്രവാസികൾക്ക് വൻ തിരിച്ചടി; സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ

മസ്കറ്റ്: സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ ഒമാൻ ഒരുങ്ങുന്നു.  സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല എന്നാണ് അറിയിപ്പ്. 

Also Read: കേടായ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപന നടത്തിയ വിദേശികൾക്ക് കടുത്ത ശിക്ഷക്ക് ശുപാർശ

മാത്രമല്ല സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടുകയും വേണം. ഒപ്പം സർക്കാർ നിർദേശം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകളും നൽകും. ഒമാനി പൗരന്മാർക്കായി കൂടുതൽ തൊഴിൽ മേഖലകൾ മാറ്റിവെച്ചും മറ്റു ജോലികളിൽ കൂടുതൽ ഒമാനി പൗരന്മാരെ എത്തിച്ചുമാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നടപടികൾ. ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു.

Also Read: 

സ്വദേശിവത്ക്കരണത്തിൽ സഹകരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് കരാറുകൾ നൽകുന്നതിൽ നിന്നും സർക്കാർ മേഖലയിലും അനുബന്ധ മേഖലയിലുമുള്ള കമ്പനികൾ വിട്ടുനിൽക്കുമെന്നും. സർക്കാർ നിർദേശിച്ച ഒമാൻ പരന്മാരെ നിയമിച്ചതായി സർക്കാരിനെ ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇനി  ഇലക്ട്രോണിക് സർട്ടിഫിക്കറ്റ്  എടുക്കണമെന്നും നിർദ്ദേശമുണ്ട്. ഒമാൻ പൗരന്മാർക്ക് മാത്രമായി 30 തരം ജോലികൾ കൂടി പരിമിതപ്പെടുത്തിയിട്ടുണ്ട്.   

Also Read: 

എല്ലാ സ്വകാര്യ കമ്പനികളും നിർദേശമനുസരിച്ച് ഒരു ഒമാനി പൗരനെയെങ്കിലും നിയമിച്ചിരിക്കണമെന്നും.  സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ  സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും. നിർദേശം നടപ്പാക്കി  സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിളവ് നൽകുമെന്നും.  നിയമിക്കാത്തവർക്ക് ഇരട്ടി ഫീസ് ഏർപ്പെടുത്തുമെന്നും നിർദേശത്തിലുണ്ട്. സെപ്തംബർ മുതൽ തീരുമാനങ്ങൾ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനെ കുറിച്ചുള്ള വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News