റിയാദ്: ഈ വർഷത്തെ ഹജ്ജിന് വിദേശ തീർഥാടകർക്ക് അവസരം ഉണ്ടാകില്ല. സൗദി അറേബ്യയിൽ ഉള്ള 60,000 പേർക്ക് മാത്രമാകും ഇത്തവണ ഹജ്ജിന് അവസരം ഉണ്ടാകുക. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനവും വകഭേദങ്ങളും കണക്കിലെടുത്താണ് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനം.
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി ഉണ്ടാകുമെന്നാണ് സൗദി ആരോഗ്യമന്ത്രാലയം മുൻപ് അറിയിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തുകയും വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ALSO READ: ഹജ്ജ് 2021: വിദേശികളും സ്വദേശികളുമായി 60,000 പേർക്ക് തീർഥാടനത്തിന് അനുമതി നൽകി സൗദി അറേബ്യ
കൊവിഡ് മാഹാമാരിയുടെ തുടർച്ചയായ വകഭേദങ്ങളുടെയും വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ ഹജ്ജ് രജിസ്ട്രേഷൻ സൗദി പൗരന്മാർക്കും സൗദി അറേബ്യയിൽ താമസിക്കുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തുന്നതായി സൗദി ഹജ്ജ് മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഹജ്ജ് തീർഥാടനത്തിന് എത്തുന്നവർ പാലിക്കേണ്ട കൊവിഡ് മാർഗ നിർദേശങ്ങളും സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. 18നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് തീർഥാടനത്തിന് അനുമതി. കുട്ടികൾക്കും പ്രായമായവർക്കും അനുമതിയില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളവർക്കും അനുമതി നൽകില്ല. ആറ് മാസമായി ഒരു തരത്തിലുള്ള രോഗങ്ങളും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്.
ALSO READ: Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം
കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വാക്സിൻ എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊവിഡ് മുൻകരുതലുകളും കർശനമായി പാലിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...