Dubai: മിഡിൽ ഈസ്റ്റിലെ (Middle East) ഏറ്റവും തിരക്കേറിയ എയർപോർട്ടായ (Airport)ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ 70% കുറവ്. കോവിഡ് മഹാമാരി പടർന്ന് പിടിച്ച് 2020 ലെ കണക്ക് പ്രകാരം ആകെ 25.9 മില്യൺ ആളുകൾ മാത്രമാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ളതെന്ന് എയർപോർട്ട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു.
കോവിഡ് (Covid) മഹാമാരി പടർന്ന് പിടിച്ചതിന്റെ തുടർന്ന് മിഡിൽ ഈസ്റ്റിൽ ഒട്ടാകെ യാത്ര വിലക്കുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രത്യഘാതമായി എമിറൈറ്റ്സ് (Emirates)എയർലൈൻസിന്റെ ഹബ്ബായി പ്രവർത്തിക്കുന്ന ദുബായ് (Dubai) എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞിരുന്നു. യാത്രാവിലക്കുകൾ ഒഴിവാക്കി 2020 ജൂലൈയിലാണ് ദുബായ് വീടിനും യാത്രക്കാർക്കായി തുറന്ന് കൊടുത്തത്.
Dubai International (@DXB) made positive strides towards recovery after a challenging year with a total of 25.9 million customers travelling through the airport in 2020, a decrease of 70% compared to 2019. Our CEO, Paul Griffiths commented - https://t.co/nqe8Gd9rkX
— Dubai Airports (@DubaiAirports) February 15, 2021
ALSO READ: UAE Hope Probe: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് Mars ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പങ്ക് വെച്ചു
കോവിഡ് (Covid 19) മഹാമാരിയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാലും യാത്ര വിലക്കുകൾ (Travel Ban) നിലനിൽക്കുന്നതിനാലും കണക്കുകൾ പഴയ നിലയിലേക്ക് എത്തുവാൻ വർഷങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്നും റിപോർട്ടുകൾ ഉണ്ട്.
ALSO READ: Covid 19: Oman ൽ എത്തുന്ന യാത്രക്കാർ നിർബന്ധമായും 7 ദിവസം Quarantine ൽ കഴിയണം
2020 ൽ ദുബായ് ഇന്റർനാഷണൽ വഴി യാത്രചെയ്‌തത് 183,993 വിമാനങ്ങളാണ്. വിമാനങ്ങളുടെ (Flight) എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ 51.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നും യാത്രക്കാരുടെ എണ്ണം 20.3 ശതമാനം കുറഞ്ഞ് 188 ആയതായും ദുബായ് എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.