Abu Dhabi: 'Green List' രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അബുദാബി

 

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 11:45 PM IST
  • അബുദാബിയില്‍ എത്തിയാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
  • 'Green List' എന്നറിയപ്പെടുന്ന ഈ പട്ടികയില്‍ ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ഇടം നേടി.
Abu Dhabi: 'Green List' രാജ്യങ്ങളുടെ  പട്ടിക പ്രഖ്യാപിച്ച്  അബുദാബി

 

Abu Dhabi: 'Green List' രാജ്യങ്ങളുടെ  പട്ടിക പ്രഖ്യാപിച്ച്  അബുദാബി

Abu Dhabi: അബുദാബിയില്‍ എത്തിയാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.  

'Green List' എന്നറിയപ്പെടുന്ന ഈ പട്ടികയില്‍  ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ഇടം നേടി.

'Green List' പട്ടികയില്‍ ഉള്‍പ്പെട്ട  രാജ്യങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക്  അബുദാബിയില്‍  ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

എന്നാല്‍, യാത്രക്കാര്‍ക്ക് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.  അതായത് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍  RT-PCR പരിശോധനയ്ക്കു വിധേയരായി ഫലം നെഗറ്റീവാകണം. 

Also read: Oman: കൊവിഡ് വ്യാപനം കടുക്കുന്നു; 10 പേർ കൂടി മരിച്ചു

മിക്ക രാജ്യങ്ങളും കോവിഡിന്‍റെ രണ്ടാം വരവിന്‍റെ ഭീതിയിലേയ്ക്ക്  നീങ്ങുന്ന സാഹചര്യത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്   'Green List' തയ്യാറാക്കിയിരിയ്ക്കുന്നത്....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News