Godfather OTT: ഗോഡ് ഫാദർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നെറ്റ്ഫ്ലിക്സിനാണ് ഗോഡ്ഫാദറിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 12:41 PM IST
  • നീരവ് ഷായാണ് ചിത്രത്തിൻറെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്
  • നെറ്റ്ഫ്ലിക്സിനാണ് ഗോഡ്ഫാദറിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നൽകിയിരിക്കുന്നത്
  • ഒക്ടോബർ 5-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Godfather OTT: ഗോഡ് ഫാദർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

God Father Movie OTT: ലൂസിഫർ തെലുങ്ക് റീ മേക്ക് ഗോഡ് ഫാദറിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിരഞ്ജീവി, സൽമാൻ ഖാൻ, നയൻതാര, സത്യദേവ് കാഞ്ചരണ എന്നിവർ അഭിനയിച്ച ചിത്രം ഒക്ടോബർ 5-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

എത്തിയ മോഹൻ രാജയാണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസിനും കൊണിഡേല പ്രൊഡക്ഷൻസിനും കീഴിൽ എൻ വി പ്രസാദും ആർ ബി ചൗധരിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 

നെറ്റ്ഫ്ലിക്സിനാണ് ഗോഡ്ഫാദറിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം. നവംബർ ആദ്യ പകുതിയിൽ  ചിത്രം പ്രീമിയർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയറ്ററുകളിൽ ചിത്രം പൊതുവെ നല്ല പ്രതികരണമാണ് നേടുന്നത്. ലൂസിഫറിന്റെ റീമേക്ക് ഏറ്റെടുക്കാൻ തന്നോട് നിർദ്ദേശിച്ചത് രാം ചരണാണെന്ന് ചിരഞ്ജീവി പ്രമോഷൻ പരിപാടിയിൽ അവകാശപ്പെട്ടിരുന്നു.

നീരവ് ഷായാണ് ചിത്രത്തിൻറെ ക്യാമറ സുരേഷ് സെൽവരാജനാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവ്വഹിച്ചപ്പോൾ .  ലൂസിഫറിൻറെകഥ ആദ്യം എഴുതിയത് മുരളി ഗോപിയും സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനും ആണ്.

സർവദമൻ ബാനർജി, തന്യ രവിചന്ദ്രൻ, സുനിൽ, ബ്രഹ്മാജി, ഷാഫി, ദിവി വഡ്ത്യ, മുരളി ശർമ, കസ്തൂരി, സായാജി ഷിൻഡെ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗോഡ്ഫാദർ സംവിധാനം ചെയ്യാൻ വിവി വിനായകും സുജീത്തും ഉൾപ്പെട്ടിരുന്നുവെങ്കിലും നിർമ്മാതാവ് എൻവി പ്രസാദിന്റെ നിർദ്ദേശപ്രകാരം മോഹൻരാജ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News