Detective Ujjwalan Movie: ധ്യാൻ ശ്രീനിവാസൻറെ ഡിറ്റക്ടീവ് ഉജ്ജ്വലൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Detective Ujjwalan Movie First Look Poster: ഇന്ദ്രനിൽ ഗോപി കൃഷ്ണനും രാഹുൽ ജിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 03:44 PM IST
  • ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ആണ് അവതരിപ്പിക്കുന്നത്
  • പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായായാണ് ചിത്രം അവതരിപ്പിക്കുന്നത്
Detective Ujjwalan Movie: ധ്യാൻ ശ്രീനിവാസൻറെ ഡിറ്റക്ടീവ് ഉജ്ജ്വലൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിരിയും കൗതുകവും ആകാംക്ഷയും കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രനിൽ ഗോപി കൃഷ്ണനും രാഹുൽ ജിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്.

പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായായാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ആണ് അവതരിപ്പിക്കുന്നത്.

സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയരായ അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

ALSO READ: അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം, കാട്ടിൽ സ്ഫോടനം, മരം മുറിച്ചു; കാന്താരയുടെ നിർമാതാക്കൾക്ക് 50,000 രൂപ പിഴ

എഡിറ്റിംഗ് കലാസംവിധാനം- കോയാസ്. മേക്കപ്പ്- ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ. വീക്കെന്റ് ബ്ലോക്ക്ബസ്റ്റർ മാനേജർ- റോജി. ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ.

പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. പ്രൊജക്റ്റ് ഡിസൈനേഴ്സ്- സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ്, ഡാർവിൻ ഷൊർണൂർ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- നിദാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News