കണ്ണൂർ: കണ്ണൂർ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. നാട്ടുകാർ ആംബുലൻസ് തടഞ്ഞുവച്ച് പ്രതിഷേധം തുടരുകയാണ്. കളക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കാട്ടാന ശനിയാഴ്ച രാത്രിയും ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നു. ഓരോ ദിവസവും ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പരാതി പറഞ്ഞ് മടുത്തുവെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നുമാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
ALSO READ: അടങ്ങാതെ കാട്ടാനക്കലി! ആറളത്ത് 2 പേരെ ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആദിവാസി ദമ്പതികൾ
ഞായറാഴ്ച വൈകുന്നേരമാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. പതിമൂന്നാം ബ്ലോക്കിലെ കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദമ്പതിമാർക്ക് സമീപം തന്നെ ആന നിലയുറപ്പിച്ചിരുന്നതിനാൽ ആദ്യം മൃതദേഹങ്ങൾ മാറ്റാൻ പോലും സാധിച്ചിരുന്നില്ല.
പിന്നീട് പോലീസ് എത്തി മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റിയെങ്കിലും നാട്ടുകാർ വാഹനം തടഞ്ഞു. കളക്ടർ സ്ഥലത്തെത്താതെ മൃതദേഹങ്ങൾ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആറളം പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗവും ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.