കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് മരിച്ചു. ഒൻപതാം വളവിലാണ് അപകടമുണ്ടായത്. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വടകര സ്വദേശി അമൽ ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ സഹപ്രവർത്തകർക്കൊപ്പമാണ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി തിരിച്ചത്. പുലർച്ചെ ഒരു മണിയോടെ യാത്രയ്ക്കിടയിൽ വിശ്രമിക്കുന്നതിനായി പുറത്തിറങ്ങി. ഈ സമയം കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. 13 പേരടങ്ങുന്ന സംഘം ട്രാവലറിലാണ് യാത്ര ചെയ്തിരുന്നത്.
ALSO READ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
വിശ്രമിക്കാനായി വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങിയ അമൽ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.