റോം: കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മാർപ്പാപ്പ ബോധവാനാണെന്നും തനിക്ക് വേണ്ടി പ്രാർഥിക്കുന്നതിൽ ലോകത്തോട് മാർപ്പാപ്പ നന്ദി അറിയിച്ചുവെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ അണുബാധയുള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. 88 വയസ്സുള്ള മാർപ്പാപ്പയെ വെള്ളിയാഴ്ചയാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ന്യൂമോണിയ നിയന്ത്രണത്തിലായെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിക്കുകയും സെപ്സിസ് എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആശുപത്രി മുറിയിൽ ഇരുന്ന് ഞായറാഴ്ച പ്രാർഥനയിൽ മാർപ്പാപ്പ പങ്കെടുത്തു. അതേസമയം, രോഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.