'അഴക് മച്ചാൻ' എന്ന സിനിമ മെയ് ആദ്യവാരം റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളുടെ കൂട്ടായ്മയിലാണ് ചിത്രം ഒരുങ്ങുന്നത്. അഭിനേതാക്കളും ടെക്നീഷ്യന്മാരും എല്ലാം പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. ചിത്രത്തിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഫ്രാൻസിസ് രാജ് ഒരു പ്രഖ്യാപനവുമായി രംഗത്തെത്തുകയാണ്. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് ഒരു സ്മൃതിമണ്ഡപം പണിയുമെന്ന് ഉറപ്പ് നൽകുകയാണ് അദ്ദേഹം. സീ മലയാളം ന്യുസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഫ്രാൻസിസ് രാജ് തുറന്ന് പറഞ്ഞിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ
"കന്യാകുമാരി എന്നത് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്ഥലമാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇരിക്കുന്ന അഗസ്തീശ്വരം എന്ന സ്ഥലം എന്റെ വീട്ടിൽ നിന്നും 8 കിലോമീറ്റർ ദൂരെയാണ്. അദ്ദേഹത്തിന് ഒരു സ്മൃതിമണ്ഡപം പണിയയണമെന്ന് മലയാള സിനിമയിലെ ആർക്കും ഇതുവരെ തോന്നിയില്ലേ? എന്റെ തീരുമാനം എന്റെ മാത്രമല്ല, മലയാള സിനിമയുടെ പിതാവ് തന്നെയാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു സിനിമ പ്രേമിയായ ഞാൻ ഒരു ആഗ്രഹം പറയുകയാണ്. അവിടെ ഒരു സ്മൃതിമണ്ഡപം പണിയാനുള്ള എല്ലാ പ്രാഥമിക നടപടികളും ഞാൻ ചെയ്തു. അദ്ദേഹം അനാഥനാണ്. കുടുംബക്കല്ലറയിലാണ് കിടക്കുന്നത്.
ALSO READ : "അഞ്ച് ആയാലും പത്ത് തീയേറ്റർ ആയാലും റിലീസ് ചെയ്താൽ മതി; വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല"; ഫ്രാൻസിസ് രാജ്
പി കെ റോസിയുടെ ജന്മദിനം ഗൂഗിൾ ആഘോഷിച്ചു. എന്തുകൊണ്ട് ജെ സി ഡാനിയേലിന്റേത് ആഘോഷിച്ചില്ല. അദ്ദേഹമാണ് പി കെ റോസിയെന്ന കലാകാരിയെ കൊണ്ട് വരുന്നത്. അതാണ് എനിക്ക് മനസ്സിലാവാത്തത്. അത് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്. അത് പോരായ്മ തന്നെയാണ്. അഴക് മച്ചാൻ എന്ന എന്റെ ചിത്രം റിലീസ് ചെയ്ത് തീയേറ്ററിൽ ഓടിയാലും ഇല്ലെങ്കിലും ഞാൻ സ്മൃതിമണ്ഡപം പണിയും." ഇതായിരുന്നു വാക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...