അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഉദ്വേഗജനകവും വ്യത്യസ്തവുമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അമല പോൾ ഒരു നമ്പൂതിരി സ്ത്രീയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിനെതിരെയുള്ള അവരുടെ ഒറ്റയാൾ പോരാട്ടത്തിന്റെയും കഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് സൂചന. ദ്വിജ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ഐജാസ് ഖാനാണ്. ദി വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത്, ദേശീയ അവാർഡ് നേടിയ ഹമീദ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
Based on true events, ‘Dvija’ is a powerful story of one woman's fight against all odds and her remarkable redemption. Unveiling the first look of this compelling and poignant story. The film is directed by Aijaz Khan starring Amala Paul, Neeraj Madhav and Sruthy Jayan. #Dvija pic.twitter.com/CUP6HUFbqT
— Mythri Movie Makers (@MythriOfficial) October 14, 2022
പ്രശസ്ത എഴുത്തുകാരി മീന ആർ മേനോനാണ് ദ്വിജയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ നവീനും വൈ രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാർ ഫിലിംസും, നിർമാതാവ് വിവേക് രംഗചാരിയും സംയുക്തമായാണ് ദ്വിജ നിർമ്മിക്കുന്നത്. പുഷ്‌പ ദ റൈസ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ നിർമിച്ച ബാനറാണ് മൈത്രി മൂവി മേക്കേഴ്‌സ്. എല്ലനാർ ഫിലിംസ് അൺഹേർഡ്, ഗോഡ് തുടങ്ങിയ ശ്രദ്ധേയമായ വെബ് സീരീസുകൾ നിർമ്മിച്ചിട്ടുണ്ട്. ടോവിനോ തോമസും നിമിഷ സജയനും അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രം അദൃശ്യ ജാലകങ്ങളും എല്ലനാർ ഫിലിംസ് നിർമ്മിക്കുന്നതാണ്. ലഞ്ച് ബോക്‌സ്, മിക്കി വൈറസ് തുടങ്ങിയ ഏറെ പ്രശംസിക്കപ്പെട്ട സിനിമകൾ നിർമിച്ചിരിക്കുന്നത് VRCC യാണ്.
ALSO READ: "ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ"; ജയ ജയ ജയ ജയ ഹേയുടെ തീം സോങെത്തി, ചിത്രം ഉടൻ
ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവൻ നാപ്പനുമാണ് ദ്വിജയുടെ അസോസിയേറ്റ് പ്രൊഡ്യൂസഴ്സ്. ജോൺ വിൽമറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ബീനാ പോളാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. എം ബാവ പ്രൊഡക്ഷൻ ഡിസൈനറും, ആൻഡ്രൂ മാക്കി സംഗീതവും നിർവ്വഹിക്കുന്നു.
ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും, മേക്കപ്പ് കൈകാര്യം ചെയുന്നത് രതീഷ് അമ്പാടിയുമാണ്. സിങ്ക് സൗണ്ട് ധരംവീർ ശർമ്മയും, ഫൗസിയ ഖാൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും, ക്രിസ് ജെറോം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. അനുപ് ചാക്കോ സ്റ്റിൽ ഫോട്ടോഗ്രാഫറും, സേവനാർട്ട്സ് മോഹനൻ ലൈൻ പ്രൊഡ്യൂസറുമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...