ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ രാജ്യത്തെ 3 ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. കേരള ഹൈക്കോടതി ജഡ്ജിയായ അനു ശിവരാമൻ ഉൾപ്പെടെയുള്ളവർ സ്വയം ആവശ്യപ്പെട്ടത് പ്രകാരമാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്.ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോള്‍ എന്നിവരാണ് മറ്റ് രണ്ട് പേര്. സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് വേണ്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ആണ് ശുപാർശ ചെയ്തത്.
കേരള ഹൈക്കോടതി ജഡ്ജ് ആയിരുന്നു അനു ശിവരാമനെ കർണാടകയിലേക്കാണ് മാറ്റിയത്. തെലങ്കാന ഹൈക്കോടതിയിലേക്കാണ് മൗഷുമിയെ മാറ്റിയത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിനെ തെലങ്കാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവർ പങ്കെടുത്ത ചൊവ്വാഴ്ച നടന്ന കൊളീജിയം യോഗമാണ് മാറ്റം നൽകിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.