പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്; ഡിഗ്രി കോഴ്സിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റുമാണ് നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 09:18 PM IST
  • റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം
  • പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 1, 2 തീയതികളിൽ സമർപ്പിക്കണം
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്; ഡിഗ്രി കോഴ്സിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റുമാണ് നടക്കുന്നത്.

പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 1, 2 തീയതികളിൽ സമർപ്പിക്കണം.

മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News