ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെകൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. റാലി നടത്തിയ സംഘടകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. റാലിക്കെതിരായ ഹർജി തീർപ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതി ഈക്കാര്യം പരാമർശിച്ചത്.
സംഭവത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ, മെയ് 26 ന് പുറത്ത് വന്നിരുന്നു. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയതിനാൽ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.
നേരത്തെ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിക്കിടയിലായിരുന്നു കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം. മറ്റൊരാളുടെ തോളത്തിരുന്നു കുട്ടി വിളിച്ച് പറയുന്നതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവിധ മതവിഭാഗങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിലുള്ള മുദ്രാവാക്യത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നു വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...