PV Anwar എംഎൽഎയെ വീണ്ടും മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി

ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 08:56 PM IST
  • തെരഞ്ഞെടുപ്പിന് മുൻപും എംഎൽഎയുടെ അസാന്നിധ്യം മണ്ഡലത്തിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു
  • അവധിയിൽ പോയി രണ്ട് മാസം കഴിഞ്ഞിട്ടും എംഎൽഎയെപ്പറ്റി യാതൊരു വിവരവും ഇല്ല
  • തെരഞ്ഞെടുപ്പിന് മുൻപും രണ്ട് മാസത്തോളം അൻവർ മണ്ഡലത്തിൽ ഇല്ലായിരുന്നു
  • എംഎൽഎ മണ്ഡലത്തെ അനാഥമാക്കിയെന്നാണ് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ​ഗോപിനാഥ് ആരോപിക്കുന്നത്
PV Anwar എംഎൽഎയെ വീണ്ടും മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ വീണ്ടും മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ നിയമസഭാ (Kerala Assembly) സമ്മേളനത്തിലും പിവി അൻവർ പങ്കെടുത്തിരുന്നില്ല. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് മുൻപും എംഎൽഎയുടെ അസാന്നിധ്യം മണ്ഡലത്തിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. അവധിയിൽ പോയി രണ്ട് മാസം കഴിഞ്ഞിട്ടും എംഎൽഎയെപ്പറ്റി യാതൊരു വിവരവും ഇല്ല. തെരഞ്ഞെടുപ്പിന് മുൻപും രണ്ട് മാസത്തോളം അൻവർ മണ്ഡലത്തിൽ ഇല്ലായിരുന്നു.

ALSO READ: പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ AK Saseendran കുറ്റക്കാരനല്ലെന്ന് നിയമോപദേശം

എംഎൽഎ മണ്ഡലത്തെ അനാഥമാക്കിയെന്നാണ് കോൺ​ഗ്രസ് (Congress) മണ്ഡലം പ്രസിഡന്റ് ​ഗോപിനാഥ് ആരോപിക്കുന്നത്. പാർട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയിൽ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് പിവി അൻവറിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News