Thiruvananthapuram : പുരാവസ്തു തട്ടിപ്പ് കേസിലെ (Kerala Fake Antique Scam) പ്രതി മോൻസൺ മാവുങ്കലിനൊപ്പം (Monson Mavunkal) നിൽക്കുന്ന പോലെ തോന്നിപ്പിക്കും വിധം മന്ത്രി വി ശിവൻക്കുട്ടിയുടെ (V Sivankutty) ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. മന്ത്രി തന്നെയാണ് പരാതി ഡിജിപിക്ക് നൽകിയത്.
നടൻ ബൈജുവിനോടൊപ്പമുള്ള മന്ത്രിയുടെ ചിത്രമാണ് മോർഫ് ചെയ്ത് മോൻസൺ മാവുങ്കലിനോടൊപ്പം നിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്താണ് ബൈജുവിനോടൊപ്പമുള്ള ചിത്രം എടുത്തതെന്ന് മന്ത്രി അവകാശപ്പെടുന്നത്.
ഷീബ രാമചന്ദ്രൻ എന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന് പേരിൽ ഈ ചിത്രം പ്രചരിക്കുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മന്ത്രി ആരോപിച്ചു.
മന്ത്രി വി ശിവൻക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...