Mission Ari Komban: കമ്പം ചുരുളിപ്പെട്ടി മേഖലയിലേക്ക് അരിക്കൊമ്പൻ,ദൗത്യം ആരംഭിച്ചു

അതേസമയം കഴിഞ്ഞ ദിവസം രാത്രിയിലും പ്രകോപിതനായ ആന കമ്പത്തെ തെങ്ങും തോപ്പിൻറെ ഗേറ്റുകളിലൊന്ന് കുത്തി മറിച്ചിട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : May 28, 2023, 06:39 AM IST
  • കമ്പം മേഖലയിൽ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്
  • ആനയുടെ കഴുത്തിലെ റേഡിയോ കോളർ സിഗ്നൽ വഴിയാണ് ലൊക്കേഷൻ വനം വകുപ്പ് നിരീക്ഷിക്കുന്നത്
  • ആനയെ പിടിച്ച് കൂട്ടിലടക്കാൻ വനം വകുപ്പിന് പദ്ധതിയില്ലെന്നാണ് സൂചന
Mission Ari Komban: കമ്പം ചുരുളിപ്പെട്ടി മേഖലയിലേക്ക് അരിക്കൊമ്പൻ,ദൗത്യം ആരംഭിച്ചു

കുമളി: അരിക്കൊമ്പൻ ദൗത്യം തമിഴ്നാട് ആരംഭിച്ചു. ആനയിപ്പോൾ കമ്പം ചുരുളിപ്പെട്ടിയിലാണുള്ളത്. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിന് അടുത്തായെന്നാണ് സൂചന.ആനയെ ട്രാക്ക് ചെയ്യാനുള്ള നടപടികൾ തമിഴ്നാട് വനം വകുപ്പിൻറെ നേതൃത്വത്തിൽ നടന്നു വരികയാണ്. അതേസമയം കഴിഞ്ഞ ദിവസം രാത്രിയിലും പ്രകോപിതനായ ആന കമ്പത്തെ തെങ്ങും തോപ്പിൻറെ ഗേറ്റുകളിലൊന്ന് കുത്തി മറിച്ചിട്ടിരുന്നു. നിലവിലെ തീരുമാനം പ്രകാരം ആനയെ മയക്കു വെടി വെച്ച് വെള്ളമലയിലേക്ക് മാറ്റുമെന്നാണ് വിവരം.

ALSO READ: അരിക്കൊമ്പൻ കമ്പം ടൗണിൽ; ജനവാസ മേഖലയിൽ നിന്ന് തുരത്താൻ ശ്രമിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ- ദൃശ്യങ്ങൾ പുറത്ത്

ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയിൽ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. ആനയുടെ കഴുത്തിലെ റേഡിയോ കോളർ സിഗ്നൽ വഴിയാണ് ലൊക്കേഷൻ വനം വകുപ്പ് നിരീക്ഷിക്കുന്നത്. നിലവിൽ എന്തായാലും ആനയെ പിടിച്ച് കൂട്ടിലടക്കാൻ വനം വകുപ്പിന് പദ്ധതിയില്ലെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുമളിയ്ക്ക് സമീപമുള്ള വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഓട്ടോറിക്ഷയും ബൈക്കും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുത്തി മറിച്ച അരിക്കൊമ്പന്‍ പ്രദേശവാസികളെയെല്ലാം വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ലോവർ ക്യാംപ് ഭാഗത്ത് നിന്ന് കുമളിക്ക് സമീപം അതിർത്തി കടന്ന് കമ്പത്തെത്തുകയായിരുന്നു. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ചിന്നക്കനാലിൽ നിന്ന് ഏപ്രിൽ 29ന് ആണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം തുറന്നുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന ജനവാസ മേഖലയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് അവിടെ നിന്ന് തിരിച്ച് മേതകാനത്ത് വന്നതും സഞ്ചരിച്ച അതേ വഴിയിലൂടെയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News