Road Accident: കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല!

Road Accident: ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ലോറി റോഡില്‍നിന്നും മാറ്റാൻ ശ്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 02:59 PM IST
  • കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം
  • അപകടം നടന്നത് ആലുവ-മൂന്നാർ റൂട്ടിലാണ്
  • അപകടത്തിൽ ആർക്കും പരിക്കില്ല
Road Accident: കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല!

കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. അപകടം നടന്നത് ആലുവ-മൂന്നാർ റൂട്ടിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. 

Also Read: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി

വാഹനം റോഡില്‍ നിന്നും മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തു നിന്നും യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

Also Read: നടിയും അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്തരെ അന്തരിച്ചു

ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ലോറി റോഡില്‍നിന്നും മാറ്റാൻ ശ്രമിച്ചത്. മറിഞ്ഞ ലോറിയിലെ തടികൾ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.

സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സഹോദരനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയിലായതായി റിപ്പോർട്ട്. കൂട്ടുംമുഖത്തെ കമുകറകണ്ടി പുതിയപുരയില്‍ ഹൗസില്‍ കെ.പി.നവാസിനെയാണ് ശ്രീകണ്ഠപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എം.വി ഷിജു അറസ്റ്റ് ചെയ്തത്. 

Also Read: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരേ രാജകീയ ജീവിതം!

അറസ്റ്റിലായ നവാസിന് മത്സ്യവില്‍പനയാണ് തൊഴില്‍. ഭാര്യയുണ്ടായിരിക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ എത്തിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12:45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എള്ളരഞ്ഞിയിലെ കമുകറകണ്ടി പുതിയപുരയില്‍ കെ.പി. മഹറൂഫിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയുടെ മാതാവിന്റെ സഹോദരിയുടെ മകനാണ് മഹറുഫ്.

Also Read: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!

 

വിവാഹിതനായ നവാസ് ആ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടിരുന്നു പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് നവാസിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചതിനെ തുടര്‍ന്ന് നവാസ് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News