KSRTC: റെക്കോര്‍ഡ് കളക്ഷന്‍ നേടി കെ.എസ്.ആര്‍.ടി.സി

KSRTC Collection: 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 10:03 PM IST
  • ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സർവീസ് നടത്തിയതും നേട്ടമായി.
  • ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാന്‍ സഹായകമായതായി എം.ഡി അറിയിച്ചു.
KSRTC: റെക്കോര്‍ഡ് കളക്ഷന്‍ നേടി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ശനിയാഴ്ച റെക്കോര്‍ഡ് കളക്ഷന്‍ നേടി കെ.എസ്.ആര്‍.ടി.സി. പ്രതിദിന വരുമാനം 9.055 കോടി രൂപയാണ് നേടിയത്. ഡിസംബര്‍ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇതോടെ മറികടന്നിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് വരുമാനത്തിൽ ഈ റെക്കോർ‍‍‌ഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും ഇതിന് പിന്നില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. അറിയിച്ചു.

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സർവീസ് നടത്തിയതും നേട്ടമായി. ഇതിനുപുറമേ ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാന്‍ സഹായകമായതായി എം.ഡി അറിയിച്ചു.

ALSO READ: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്; മുഖ്യമന്ത്രി പിണറായി വിജയൻ

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതിലുള്ള താമസമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിനായി തടസ്സം നിൽക്കുന്നതെന്നും ഇതിന് പരിഹാരമായി കൂടുതല്‍ ബസ്സുകള്‍ എന്‍.സി.സി , ജി.സി.സി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സി.എം.ഡി. അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News