കോഴിക്കോട്: റീൽ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഇടിച്ച കാർ തിരിച്ചറിഞ്ഞു. എഫ്ഐആറിൽ ഉള്ള കാർ അല്ല ഇടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിത്രീകരണത്തിന് ഉപയോഗിച്ച ബെൻസ് കാറാണ് ആൽവിനെ ഇടിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരശോധിച്ച് ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം. ഡിഫെൻഡർ കാർ ആണ് ആൽവിനെ ഇടിച്ചതെന്നായിരുന്നു കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയിരുന്നത്. അപകടമുണ്ടാക്കിയ ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല എന്നത് കൊണ്ടാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്.
അതേസമയം ആൽവിൻ റീൽസ് എടുക്കാൻ ഉപയോഗിച്ച ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. അപകടത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് വടകര കടമേരി സ്വദേശി ആല്വിന് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബീച്ച് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്വിന് ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്. കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.