പുതിയ സ്റ്റേഷനുകളിലേക്ക് സര്‍വീസ് ട്രയലുമായി കൊച്ചി മെട്രോ; വരുന്നത് വിശാലമായ സ്റ്റേഷൻ

നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്.എന്‍ ജംഗ്ഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്‌നം എസ്.എന്‍. ജംഗ്ഷന്‍ സ്റ്റേഷന്‍ പരിഹരിക്കുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 21, 2022, 12:47 PM IST
  • പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്.എന്‍. ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും.
  • ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ട്രയലിന് തുടക്കം കുറിച്ചത്.
  • വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്റ്റേഷന്‍.
പുതിയ സ്റ്റേഷനുകളിലേക്ക് സര്‍വീസ് ട്രയലുമായി കൊച്ചി മെട്രോ; വരുന്നത് വിശാലമായ സ്റ്റേഷൻ

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ്.എന്‍.ജംഗ്ഷന്‍ എന്നിവയിലേക്കുള്ള സര്‍വീസ് ട്രയല്‍ വെള്ളിയാഴ്ച ആരംഭിച്ചു. സ്ഥിരം സര്‍വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വീസാണ് സര്‍വീസ് ട്രയല്‍. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്.എന്‍. ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും.
പേട്ടയില്‍ നിന്ന് എസ്.എന്‍.ജംഗ്ഷന്‍വരെയുള്ള 1.8 കിലോമീറ്റര്‍ പാതനിര്‍മണവും സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. 

ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ട്രയലിന് തുടക്കം കുറിച്ചത്. സര്‍വീസ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതോടെ പുതിയ പാത യാത്ര സര്‍വീസിന് പൂര്‍ണ തോതില്‍ സജ്ജമാകും. തുടര്‍ന്ന് റെയില്‍വെ സേഫ്റ്റി ക്മ്മീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ യാത്രാ സര്‍വീസ് ആരംഭിക്കും. രണ്ട് സ്റ്റേഷനുകളിലെയും അവശേഷിക്കുന്ന ജോലികള്‍ അതിവേഗം പൂരോഗമിക്കുകയാണ്. രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രയിന്‍ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. 

Read Also: മഴയുടെ ശക്തി കുറയുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്

നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്.എന്‍ ജംഗ്ഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്‌നം എസ്.എന്‍. ജംഗ്ഷന്‍ സ്റ്റേഷന്‍ പരിഹരിക്കുന്നു. 95000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സ്റ്റേഷനില്‍ 29300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും.

വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്റ്റേഷന്‍. ഇവയുടെ പ്രീലൈസന്‍സിംഗും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ആളുകളുടെ ജീവിതത്തില്‍ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക കളമൊരുക്കുന്ന രീതിയിലാണ് എസ്.എന്‍. ജംഗ്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി മാഹരഥന്മാര്‍ വന്ന് പോയിട്ടുള്ള എസ്.എന്‍ ജംഗ്ഷന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന പ്രത്യേകതകളും സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തുന്നത്.

Read Also: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് അധികൃതർ, പട്ടിണി മാർച്ചുമായി ബിഎംഎസ്

കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്.  2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News