മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താൻ ശുപാർശ. വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്‍ശ. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈൻ നടപ്പാക്കണമെന്നതാണ് ആവശ്യം.
മാത്രമല്ല ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ കൊവിഡ് (Covid19) സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായതാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനെ നിർബന്ധിതരാക്കിയത്. വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ അനുസരിച്ച് കേരളത്തില്‍ ശരിയായ നിലയില്‍ കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ്.
കേരളത്തില്‍ നിന്ന് നെഗറ്റീവ് (Covid19) സര്‍ട്ടിഫിക്കറ്റുമായി വരുന്നവർ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന് അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും, കേരളത്തിൽ നിന്നും എത്തുന്നവർ 7 ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നതുവരെ സർക്കാർ കേന്ദ്രങ്ങളിൽ തുടരണമെന്നും വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...