Kannur university: കണ്ണൂർ സർവ്വകലാശാലക്ക് തിരിച്ചടി: ചട്ട ഭേദഗതിക്ക് ഗവർണർ അനുമതി നിഷേധിച്ചു

ഗവർണറുടെ അധികാരം മറികടന്ന് 71 പഠന ബോർഡുകൾ സർവ്വ കലാശാല നേരിട്ട് പുനഃസംഘടിപ്പിച്ച നടപടി  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു 

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 08:08 AM IST
  • ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുളള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്
  • 1996 മുതൽ ഗവർണറാണ് ബോർഡിലെ അംഗങ്ങളെ നാമനിർദേശം ചെയ്തി ട്ടുള്ളത്
  • 71 പഠന ബോർഡുകൾ സർവ്വ കലാശാല നേരിട്ട് പുനഃസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു
Kannur university: കണ്ണൂർ സർവ്വകലാശാലക്ക്  തിരിച്ചടി: ചട്ട ഭേദഗതിക്ക് ഗവർണർ അനുമതി നിഷേധിച്ചു

തിരുവനന്തപുരം:  കണ്ണൂർ സർവ്വകലാശാലയുടെ പഠന ബോർഡുകളിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണറിൽ നിന്ന് എടുത്തുമാറ്റി കൊണ്ടുള്ള ചട്ട ഭേദഗതിക്ക്‌ ഗവർണർ അനുമതി നിഷേധിച്ചു.നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുളള  അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. യൂണിവേഴ്സിറ്റി നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് ബോർഡിലെ അംഗങ്ങളെ  നാമനിർദേശം ചെയ്തി ട്ടുള്ളത്.

ഗവർണറുടെ അധികാരം മറികടന്ന് 71 പഠന ബോർഡുകൾ സർവ്വ കലാശാല നേരിട്ട് പുനഃസംഘടിപ്പിച്ച നടപടി  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു . ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ  ഹർജി നിലനിൽക്കവേയാണ്  ഗവർണറുടെ അധികാരം പിൻവലിച്ചുകൊണ്ട് നിലവിലെ ചട്ടം സർവകലാശാല ഭേദഗതി ചെയ്തത്.

വൈസ് ചാൻസലറെയും രണ്ട്  പഠന ബോർഡുകളിലെ അംഗങ്ങളെയും മാത്രം എതിർ കക്ഷികളാക്കി  ഹർജി ഫയൽ ചെയ്തതിനാൽ രണ്ടു ബോർഡുകൾ മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. ചട്ടവിരുദ്ധമായി പുനഃസംഘടിപ്പിച്ച എല്ലാ പഠന ബോർഡുകളും റദ്ദാക്കണമെന്നും  ചട്ടപ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.ഇതിന് പിന്നാലെയാണ് സർവ്വകലാശാല ചട്ടഭേദഗതി ഗവർണർ അനുമതി നിഷേധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News