കോഴിക്കോട്: കേരളത്തിലെത്തിച്ച എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ഇയാളെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി എഡിജിപി എംആര്‍ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തിയിട്ടുണ്ട്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയും ക്യാമ്പിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. കേരളാ പൊലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഏതാണ്ട് മൂന്നര മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി ഒരു മണിക്കൂറിലേറെ പ്രതിയുമായി വഴിയില്‍ കിടന്നു.
Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, ഇവർ വളരെ ഭാഗ്യമുള്ളവരായിരിക്കും!
പിന്നീട് മറ്റൊരു വാഹനമെത്തിയാണ് യാത്ര തുടര്‍ന്നത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു ഷാരൂഖിന്റെ മുഖം വെള്ളത്തോര്‍ത്തുകൊണ്ട് മൂടിയിരുന്നു. വാഹനത്തിനുളളില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടുകയുമുണ്ടായി. ഇതിനിടെ എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു \ഷാറുഖ് സെയ്ഫി മൊഴി നൽകിയതായി സൂചനയുണ്ട്. ഈ ബാഗിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇത്രയും നിർണായകമായ തെളിവ് പ്രതി ഉപേക്ഷിക്കുമോ എന്ന സംശയം തുടക്കം മുതൽ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. സാമ്പത്തവത്തെ തുടർന്ന് കോച്ചിന്റെ വാതിലിനരികിൽ വച്ച ബാഗ് കോച്ചിനുള്ളിലെ തിക്കിനും തിരക്കിനുമിടെ പുറത്തേക്കു വീണതാകാമെന്നാണു ഷാറുഖ് മൊഴി നൽകിയിരിക്കുന്നത്. പുറത്തു തൂക്കിയിരുന്ന ബാഗ് നിലത്തുവച്ചശേഷം ബാഗിൽനിന്നു 2 കുപ്പി പെട്രോൾ പുറത്തെടുത്ത ശേഷം അതുമായി യാത്രക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...